English हिंदी

Blog

EYCKmbnUwAEDULt

വെബ് ഡെസ്ക്ക്
കൊച്ചി: ഓൺലൈൻ പ്‌ളാറ്റ്‌ഫോമിൽ ( ഒ.ടി.ടി ) റിലീസ് ചെയ്യുന്ന മലയാളം സിനിമകൾ തിയേറ്ററിലെ വെള്ളിത്തിര കാണില്ല. ഓൺലൈൻ റിലീസിനെ സിനിമാ വ്യവസായ സംഘടനകൾ വിലക്കില്ല. അത്തരം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് മാത്രം. ആഴ്ചകളായി നീളുന്ന തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ കേരള ഫിലിം ചേംബർ വിളിച്ച ചർച്ചയിലാണ് തീരുമാനം.
ജയസൂര്യ നായകനായ സൂഫിയും സുജാതയും ഉൾപ്പെടെ ഏഴ് ഇന്ത്യൻ സിനിമകളാണ് ആമസോൺ പ്രൈം ടൈമിൽ ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. തിയേറ്ററുടമകൾ ഉൾപ്പെടെ വിയോജിപ്പ് അറിയിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് കൊച്ചിയിൽ യോഗം ചേർന്നത്.
ഒ.ടി.ടി റിലീസ് നിലവിലെ സാഹചര്യത്തിൽ ആശ്വാസമാണെന്ന് നിർമ്മാതാക്കൾ വാദിച്ചു. ലോക്ക് ഡൗണിൽ ചിത്രീകരണം നിലച്ച അറുപതോളം സിനിമകളുടെ നിർമ്മാതാക്കളിൽ ഭൂരിപക്ഷവും തിയേറ്റർ റിലീസിനാണ് താത്പര്യം അറിയിച്ചത്.
നടൻ കൂടിയായ വിജയ്ബാബു നിർമ്മിച്ച് ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രം ഓൺലൈനിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതാണ് വിവാദത്തിന് തുടമിട്ടത്. സിനിമ റിലീസ് ചെയ്യാൻ തിയേറ്ററുകളുമായി കരാർ ഒപ്പിട്ടിരുന്നു. ഓൺലൈൻ റിലീസിനെക്കുറിച്ച് സംഘടനയെ അറിയിച്ചില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് കെ. വിജയകുമാർ അറിയിച്ചു.

Also read:  നടന്‍ സൂര്യയ്ക്ക് കോവിഡ്; ആരോഗ്യനില തൃപ്തികരം

സിനിമകൾ ആമസോണിൽ
ആമസോൺ െ്രെപം വീഡിയോയിലൂടെയാണ് ഏഴു സിനിമകൾ പ്രദർശിപ്പിക്കുക. മൂന്ന് മാസത്തിനിടെ 200 രാജ്യങ്ങളിൽ സിനിമ കാണാം. െ്രെപം വീഡിയോ ആപ്പ്, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റ്‌സ്, ആപ്പിൾ ടിവി എന്നിവയിൽ സിനിമകൾ ഏതുസമയത്തും കാണാം. െ്രെപം വീഡിയോയിൽ അംഗത്വമെടുക്കാൻ പ്രതിവർഷം 999 രൂപയോ പ്രതിമാസം 129 രൂപയോ ഓൺലൈനിൽ നൽകണം. റീലിസ് ചിത്രങ്ങൾക്ക് കൂടുതൽ നിരക്ക് നൽകണം.

Also read:  രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 3,58,692 പേര്‍

ചിത്രങ്ങൾ, റിലീസ് തീയതിം

സൂഫിയും സുജാതയും (മലയാളം)

റിലീസ് തീയതി നിശ്ചയിച്ചിട്ടില്ല. അദിതി റാവു ഹൈദരിയും ജയസൂര്യയും നായികാ നായകന്മാർ. നാരാണിപ്പുഴ ഷാനവാസാണ് രചനയും സംവിധാനവും. വിജയ് ബാബുവിന്റെ െ്രെഫഡേ ഫിലിം ഹൗസാണ് നിർമ്മാണം.

പൊൻമകൾ വന്താൽ (തമിഴ്),
മേയ് 29 ന്. ജ്യോതിക, പാർത്ഥിപൻ, ഭാഗ്യരാജ്, പ്രതാപ് പോത്തൻ, പാണ്ഡിരാജൻ തുടങ്ങിയവർ അഭനയിക്കുന്നു. ജെ.ജെ. ഫ്രെഡ്‌റിക്ക് രചനയും സംവിധാനവും. ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയും നിർമ്മാതാക്കളിൽ ഒരാളാണ്.

ഗുലാബോ സിതാബോ (ഹിന്ദി)
ജൂൺ 12 മുതൽ. അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുരാന തുടങ്ങിയവർ താരനിരയിൽ. രചന ജൂഹീ ചതുർവേദി. സംവിധാനം ഷൂജിത്ത് സർക്കാർ.

Also read:  വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ ഓഫീസിലെത്തണം

ലോ (കന്നഡ)
ജൂൺ 26 മുതൽ. രാഗിണി ചന്ദ്രൻ, സിരി പ്രഹ്ലാദ്, മുഖ്യമന്ത്രി ചന്ദ്രു തുടങ്ങിയവർ അഭിനയിക്കുന്നു. രചനയും സംവിധാനവും രഘു സമർത്ഥ്.

പെൻഗ്വിൻ (തമിഴ്, തെലുങ്ക്)

ജൂലായ് 19 മുതൽ. നായിക മലയാളിയായ കീർത്തി സുരേഷ്. രചനയും സംവിധാനവും ഈശ്വർ കാർത്തിക്ക്.

ഫ്രഞ്ച് ബിരിയാണി (കന്നഡ)
ജൂലായ് 24 മുതൽ. ധനീഷ് സെയ്ത്, സാൽ യൂസഫ്, പിറ്റോബാഷ് എന്നിവർ അഭിനയിക്കുന്നു. രചന അവിനാഷ് ബലേകല. സംവിധാനം പന്നഗ ഭരണ.

ശകുന്തള ദേവി (ഹിന്ദി)
റിലീസ് തീയതി പിന്നീട്. എഴുത്തുകാരി ശകുന്തള ദേവിയുടെ ജീവിതമാണ് കഥ. നായിക വിദ്യാ ബാലൻ. രചന നയാനിക മഹാനി, അനുമേനോൻ. സംവിധാനം അനു മേനോൻ.