മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 97 പോയിന്റ് നഷ്‌ടം രേഖപ്പെടുത്തി. ആഗോള സൂചനകളുടെ വഴിയേയാണ് ഇന്ത്യന്‍ വിപണിയും നീങ്ങുന്നത്.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33507.92 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. വ്യാപാരത്തിനിടെ 33,933.66 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 32 പോയിന്റ് നേട്ടത്തോടെ 9,881.15ല്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 10,003.60 പോയിന്റ് വരെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, വിപ്രോ, ബ്രിട്ടാനിയ, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. മാരുതി സുസുകി 4 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേ സമയം ഇന്‍ഫ്രാടെല്‍ നാലര ശതമാനം നഷ്‌ടം രേഖപ്പെടുത്തി. ഫാര്‍മ ഓഹരികളില്‍ മിക്കതും നേട്ടത്തിലായിരുന്നു.