മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് 552 പോയിന്റ് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള സൂചനകളാണ് വിപണിയിലെ വില്‍പ്പന സമ്മര്‍ദത്തിന് വഴിവെച്ചത്.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33,228.80 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. വ്യാപാരത്തിനിടെ 33,670.55 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 159.20 പോയിന്റ് നഷ്‌ടത്തോടെ 9,813.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 9,943.35 പോയിന്റ് വരെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ഏഴ് ശതമാനം നഷ്‌ടം രേഖപ്പെടുത്തി.
ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും ശക്തമായ നഷ്‌ടം രേഖപ്പെടുത്തിയത്. നിഫ്‌റ്റി ബാങ്ക് സൂചിക 3.59 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്. കഴിഞ്ഞയാഴ്‌ച ആദ്യദിവസങ്ങളില്‍ ബാങ്കിംഗ് ഓഹരികള്‍ നേട്ടം ഏറെഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ ഇടിവിന്റെ പാതയിലാണ്.
50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 42 ഓഹരികളും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.