English हिंदी

Blog

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 376 പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി. ആഗോള സൂചനകളാണ്‌ വിപണിയിലെ മുന്നേറ്റത്തിന്‌ വഴിവെച്ചത്‌.

വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33605.22 പോയിന്റിലായിരുന്നു സെന്‍സെക്‌സ്‌. വ്യാപാരത്തിനിടെ 34,022.01 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു.

Also read:  24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

നിഫ്‌റ്റി 100 പോയിന്റ്‌ നേട്ടത്തോടെ 9,914ല്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 10,046.15 പോയിന്റ്‌ വരെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.

യുണൈറ്റഡ്‌ ഫോസ്‌ഫറസ്‌, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. യുണൈറ്റഡ്‌ ഫോസ്‌ഫറസ്‌ 5 ശതമാനം നേട്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. അതേ സമയം ടാറ്റാ മോട്ടോഴ്‌സ്‌ അഞ്ച്‌ ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

Also read:  രാജ്യത്ത് കോവിഡ് മരണത്തില്‍ റെക്കോഡ് വര്‍ധന , പുതുതായി രോഗം സ്ഥിരീകരിച്ചത് 2.34 ലക്ഷം പേര്‍ക്ക്

50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 25 ഓഹരികളും നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.