English हिंदी

Blog

b

കഴിഞ്ഞയാഴ്‌ച മികച്ച തുടക്കമാണ്‌ ലഭിച്ചതെങ്കിലും പിന്നീട്‌ വിവിധ ഘടകങ്ങള്‍ ഓഹരി വിപണിയെ ദുര്‍ബലമാക്കുകയാണ്‌ ചെയ്‌തത്‌. തിങ്കളാഴ്‌ച 10,324 പോയിന്റ്‌ വരെ ഉയര്‍ന്ന നിഫ്‌റ്റി വെള്ളിയാഴ്‌ച 9544 പോയിന്റ്‌ വരെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞു.

ജൂണ്‍ 9,10 തീയതികളിലായി നടന്ന ഫെഡ്‌ റിസര്‍വിന്റെ യോഗത്തിന്‌ മുമ്പായി തന്നെ വിപണി കരുതല്‍ പാലിച്ചത്‌ വില്‍പ്പനക്ക്‌ തുടക്കമിട്ടു. യോഗത്തിനു ശേഷം സമ്പദ്‌വ്യവസ്ഥയെ കുറിച്ച്‌ വളരെ മ്ലാനമായ ഒരു ചിത്രം യുഎസ്‌ ഫെഡ്‌ മുന്നോട്ടുവെച്ചത്‌ വിപണിയിലെ വില്‍പ്പന സമ്മര്‍ദത്തിന്‌ ശക്തി കൂട്ടുകയും ചെയ്‌തു. യുഎസിന്റെ ജിഡിപി 2020ല്‍ 6.5 ശതമാനം താഴുമെന്നാണ്‌ യുഎസ്‌ ഫെഡിന്റെ നിഗമനം.

Also read:  എസ്ബിഐ എടിഎമ്മുകളില്‍ തുക പിന്‍വലിക്കുന്നതിന് ഒടിപി എടിഎമ്മില്‍ ടൈപ് ചെയ്യണം

പ്രതീക്ഷിച്ചതു പോലെ അടുത്ത രണ്ട്‌ വര്‍ഷത്തേക്ക്‌ പലിശ നിരക്ക്‌ ഇപ്പോഴത്തേതു പോലെ പൂജ്യത്തിന്‌ അടുത്തായി തുടരുമെന്നാണ്‌ യുഎസ്‌ ഫെഡ്‌ നല്‍കിയ സൂചന.

അടുത്തയാഴ്‌ചകളില്‍ സുപ്രിം കോടതി വിധികള്‍ ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചേക്കും. അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റവന്യു സംബന്ധിച്ച സുപ്രിം കോടതി വിധി നീട്ടിവെച്ചെങ്കിലും ടെലികോം കമ്പനികള്‍ക്ക്‌ അനുകൂലമായ നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌. ഇതു വരെയുള്ള സുപ്രിം കോടതിയുടെ പരാമര്‍ശങ്ങളെല്ലാം ടെലികോം കമ്പനികള്‍ക്ക്‌ എതിരായിരുന്നു. സുപ്രിം കോടതി വിധി ടെലികോം കമ്പനികള്‍ക്ക്‌ എതിരാണെങ്കില്‍ അത്‌ ഈ മേഖലയിലെ ഓഹരികളില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദത്തിന്‌ വഴിവെക്കും. അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റവന്യു ഇനത്തില്‍ സര്‍ക്കാരിന്‌ നല്‍കാനായി ഭാരതി എയര്‍ടെല്‍ ഒരു തുക മാറ്റിവെച്ചിട്ടുണ്ട്‌. അതിനാല്‍ സുപ്രിം കോടതി വിധി ടെലികോം കമ്പനികള്‍ക്ക്‌ എതിരാണെങ്കിലും ഭാരതി എയര്‍ടെല്ലിനെ അത്‌ കാര്യമായി ബാധിച്ചേക്കില്ല. അതേ സമയം വൊഡാഫോണ്‍ ഐഡിയയെ ശക്തമായി ബാധിക്കുകയും ചെയ്യും.

Also read:  ഓഹരി വിപണി ഉയരങ്ങളിലേക്ക് നീങ്ങാൻ സാധ്യത

അത്തരമൊരു വിധി ബാങ്കുകളെയും പ്രതികൂലമായി ബാധിക്കും. കാരണം ബാങ്കുകള്‍ വൊഡാഫോണ്‍ ഐഡിയ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്ക്‌ ഗണ്യമായി വായ്‌പ നല്‍കിയിട്ടുണ്ട്‌. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയുടെ മുന്നിലെത്തിയ ഹര്‍ജിയുടെ മേലുള്ള വിധിയും ബാങ്കുകളെ ബാധിക്കാവുന്നതാണ്‌. അനുകൂലമായ വിധിയാണ്‌ ഉണ്ടാകുന്നതെങ്കില്‍ ബാങ്കിംഗ്‌ ഓഹരികളില്‍ ശക്തമായ വില്‍പ്പന ദൃശ്യമാകും.

Also read:  വോട്ടെടുപ്പ് അവസാനിക്കും മുമ്പ് മമത 'ജയ് ശ്രീറാം' വിളിച്ചിരിക്കും: അമിത് ഷാ

ഓഹരി വിപണി മുന്നേറ്റം നടത്തിയതിന്‌ അടിസ്ഥാനപരമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിപണിയുടെ വികാരത്തെ പ്രതികൂലമായി ബാധിക്കുന്ന വാര്‍ത്തകള്‍ ലാഭമെടുപ്പിന്‌ കാരണമാകാം.