English हिंदी

Blog

a

ഓഹരി വിപണി ശക്തമായ കരകയറ്റമാണ്‌ ഈയാഴ്‌ച നടത്തിയത്‌. സെന്‍സെക്‌സ്‌ 34,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌ നിരീക്ഷകരുടെ പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടാണ്‌.

ബാങ്കിംഗ്‌ ഓഹരികള്‍ ശക്തമായ മുന്നേറ്റമാണ്‌ കാഴ്‌ച വെച്ചത്‌. ആഗോള പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനമായ കാര്‍ളൈല്‍ ഗ്രൂപ്പ്‌ 100 കോടി ഡോളര്‍ ആക്‌സിസ്‌ ബാങ്കില്‍ നിക്ഷേപിച്ചേക്കുമെന്ന റിപ്പോര്‍ട്ട്‌ പൊതുവെ എല്ലാ സ്വകാര്യ മേഖലാ ബാങ്കുകളുടെയും ഓഹരി വിപണിയിലെ പ്രകടനം മെച്ചപ്പെടാന്‍ സഹായകമായി. കൂടുതല്‍ ബാങ്കുകളിലേക്ക്‌ സ്വകാര്യ നിക്ഷേപമെത്തുമെന്ന പ്രതീക്ഷയാണ്‌ ഈ മുന്നേറ്റത്തിന്‌ കാരണമായത്‌.

Also read:   ഉപരോധത്തില്‍ തകര്‍ന്നടിഞ്ഞ് റഷ്യന്‍ കറന്‍സി ; റൂബിളിന്റെ മൂല്യത്തില്‍ 40 ശതമാനത്തിലേറെ ഇടിവ്

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ആര്‍ബിഎല്‍ ബാങ്ക്‌, ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌, യെസ്‌ ബാങ്ക്‌ തുടങ്ങിയ സ്വകാര്യ ബാങ്കുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി നിക്ഷേപ സമാഹരണം നടത്തുന്നതിനുള്ള ശ്രമത്തിലാണ്‌. കോട്ടക്ക്‌ മഹീന്ദ്ര ബാങ്ക്‌ ക്യു ഐ പി വഴി 7460 കോടി രൂപ കഴിഞ്ഞ ദിവസം സമാഹരിച്ചിരുന്നു.

റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ കഴിഞ്ഞ ദിവസം ഓഹരി വില്‍പ്പന സംബന്ധിച്ച്‌ ആറാമതൊരു ഡീലില്‍ കൂടി ഏര്‍പ്പെട്ടത്‌ ഈ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക്‌ ഇന്ന്‌ ഉയരാന്‍ കാരണമായി. ആറ്‌ ആഴ്‌ചകള്‍ക്കകം ആറ്‌ കമ്പനികളാണ്‌ റിലയന്‍സ്‌ ജിയോയില്‍ നിക്ഷേപം നടത്തിയത്‌. അബുദാബി സോവറെയ്‌ന്‍ വെല്‍ത്ത്‌ ഫണ്ടുമായുള്ള ഡീല്‍ ഇന്നലെയായിരുന്നു.

Also read:  ബംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍

അതേ സമയം ഈ മുന്നേറ്റം കണക്കിലെടുത്ത്‌ വിപണി ഇനി കരകയറ്റത്തിന്റെ പാത തുടരുമെന്ന നിഗമനത്തിലെത്തുന്നത്‌ ശരിയാവില്ല. ബെയര്‍ മാര്‍ക്കറ്റുകളില്‍ സാധാരണ കാണുന്ന ആശ്വാസ റാലി മാത്രമാണ്‌ ഇത്‌.

ദുര്‍ബലമായ സാമ്പത്തിക സാഹചര്യത്തില്‍ ഒരു മാറ്റവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടില്ല. ധനലഭ്യതയാണ്‌ ഇപ്പോള്‍ വിപണിയെ നയിക്കുന്നത്‌. പ്രധാനമായും ആഗോള സൂചനകളാണ്‌ വിപണിയുടെ ഗതിയില്‍ നിര്‍ണായകമാകുന്നത്‌.

Also read:  രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ്

ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ 10,500 വരെ നിഫ്‌റ്റി നീങ്ങാനാണ്‌ സാധ്യത. ഈ നിലവാരത്തില്‍ ലാഭമെടുപ്പിനെ തുടര്‍ന്നുള്ള വില്‍പ്പന സമ്മര്‍ദത്തിന്‌ സാധ്യത വളരെ കൂടുതലാണ്‌.

അടുത്തയാഴ്‌ചയും സാമ്പത്തിക ഘടകങ്ങള്‍ തന്നെയായിരിക്കും നിര്‍ണായകം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുകയാണെങ്കില്‍ അത്‌ വിപണി വികാരത്തെ ബാധിച്ചേക്കാം. യുഎസും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും വിപണിയെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകമാണ്‌.