English हिंदी

Blog

a

നെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also read:  രാഹുലിനും അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്ററിന്റെ പൂട്ട് ; അക്കൗണ്ട് പൂട്ടിയാലും പോരാട്ടം തുടരുമെന്ന് നേതാക്കള്‍

നിലവിലുള്ള ജീവനക്കാരുടെ പ്രവർത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കിൽ അവരെ വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുകയും വിവരം സംസ്ഥാന ഐടി വകുപ്പ് നിർദേശിക്കുന്ന നോഡൽ ഓഫീസർക്ക് ലഭ്യമാക്കുകയും വേണമെന്ന് ഐ. ടി കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചു. ഇങ്ങനെ വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറുന്നവർക്ക് സർക്കാർ നടത്തുന്ന നൈപുണ്യവികസന പരിശീലനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണം. ഉചിതമായ ശേഷി ആർജിക്കുന്ന മുറയ്ക്ക് അവരെ പുതിയ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തണം.

Also read:  ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സ്‌ 599 പോയിന്റ്‌ ഇടിഞ്ഞു

വർക്ക് ഷെയറിങ് ബെഞ്ചിലുള്ളവരുടെ സേവനം മറ്റ് കമ്പനികൾക്കോ സർക്കാർ വകുപ്പുകൾക്കോ ഉപയോഗിക്കാൻ അനുമതി നൽകണം. അത്തരം പ്രവൃത്തികൾക്ക് ലഭിക്കുന്ന പ്രതിഫലം ഈ ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് വിനിയോഗിക്കുന്നതിന് പരിഗണിക്കണം. വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുന്ന ജീവനക്കാരെ മുഴുവൻ പുതിയ പ്രൊജക്ടുകളിൽ നിയമിച്ച ശേഷമേ പുറമെ നിന്ന് ആളുകളെ എടുക്കാവൂ എന്ന നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.