English हिंदी

Blog

La1ptops_AP

വെബ് ഡെസ്ക്ക്
കേരളത്തിലെ ഐ. ടി. ഐ വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ പരിശീലന വകുപ്പും ബംഗളൂരു ആസ്ഥാനമായ ഉദയം ലേണിംഗ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസ് മുഖേനയാണ് ധാരണാപത്രം ഒപ്പുവച്ചതെന്ന പ്രത്യേകതയുമുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് ഹാളിൽ വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ എസ്. ചന്ദ്രശേഖറും വീഡിയോയിലൂടെ ഉദയം ലേണിംഗ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മെകിൻ മഹേശ്വരിയുമാണ് ഒപ്പുവച്ചത്. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജനും വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ സംബന്ധിച്ചു.
ഉദയം ലേണിംഗ് ഫൗണ്ടേഷൻ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് ഐ. ടി. ഐയിൽ നടത്തിയിരുന്നു. ഇത് വിജയമാണെന്ന് കണ്ടത്തിനെ തുടർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. മൂന്നു വർഷമാണ് കരാർ കാലാവധി. സംസ്ഥാനത്തെ എല്ലാ ഐ. ടി. ഐകളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ പരിശീലനം നൽകും. ഇതിനായി ഐ. ടി. ഐ ഇൻസ്ട്രക്ടർമാർക്കും പരിശീലനം നൽകും. പരിശീലനവും പഠനവും പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും സ്വയം സംരംഭകരാകാനും സാധിക്കും. മൂന്നു വർഷം കൊണ്ട് 50,000 പേർക്ക് പരിശീലനം നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ രേണുരാജ്, പരിശീലന വിഭാഗം അഡീഷണൽ ഡയറക്ടർ പി. കെ. മാധവൻ, ഉദയം ഫൗണ്ടേഷൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

Also read:  ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച