വര :ബാദുഷ
ഐക്യരാഷ്ട്ര സംഘടനയുടെ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച പൊതുപ്രവര്‍ത്തകെ ആദരിക്കുന്ന യുഎന്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. ജനങ്ങളുടെ പങ്കാളിത്തവും വിശ്വാസവും ഉറപ്പുവരുത്തിയാണ് കാര്യങ്ങൾ ഏകോപിച്ചതു. മുഖ്യമന്ത്രി ദിനംപ്രതിയുള്ള
വാർത്താസമ്മേളനം ജനവിശ്വാസം ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ആരും പട്ടിണി കിടക്കുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തി ആയിരത്തിലധികം കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിച്ചു കേരളമെമ്പാടും പ്രവർത്തിച്ചു . നമ്മുടെ വിഭവങ്ങളും അവസരങ്ങളും പൂർണമായി ഉപയോഗിച്ചു. കേരളത്തിന്റെ സവിശേഷ നേട്ടങ്ങൾ മന്ത്രി എണ്ണിയെണ്ണിപ്പറഞ്ഞു
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശൈജ ടീച്ചര്‍ അടക്കം അഞ്ച് പേര്‍ക്കാണ് യുഎന്നിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നത്. ദക്ഷിണ കൊറിയന്‍ ആഭ്യന്തര സുരക്ഷ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഇന്‍ ജീ ലീ, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കൂമോ, ഇന്റര്‍നാഷണല്‍ ഓഫ് നഴ്‌സസിലെ ജിം കാംപ്‌ബെല്‍ എന്നിവരും യുഎന്‍ വെബ്ബിനാറില്‍ ശൈലജ ടീച്ചര്ക്കൊപ്പം പങ്കെടുത്തു