‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

prof gayathri

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ ആരെയും പ്രചോദിപ്പിക്കും, ലക്ഷ്യബോധത്തിന് മുന്നില്‍ പ്രായം മുട്ടുകുത്തും.

സവിതാ പ്രമോദ് രാഘവൻ 

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചു വട്‌വച്ചത് ആയിരങ്ങളുടെ മനസിലേക്കാണ്. ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന പ്രാ യത്തില്‍ വീട്ടില്‍ ഒതുങ്ങി കൂടേണ്ടേ  എന്നു  കരുതുന്നവരോട് കൊല്ലം ടികെ എംഎന്‍ജിനീയറിങ് കോളേജ് മുന്‍ വകുപ്പ് മേധാവി പ്രൊഫസര്‍ ഗായത്രി വി ജയലക്ഷ്മി ഉറപ്പിച്ചു പറയുന്നു; ‘ജീ വിതം ചിലപ്പോള്‍ പുത്തന്‍ ഉടുപ്പുകള്‍ അ ണിയുന്നത് 60കളിലും ആവും’. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടു മ ണിഞ്ഞ് പ്രൊഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് പ്രൊഫ സര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ ആരെയും പ്രചോദിപ്പിക്കും. ലക്ഷ്യ ബോധത്തിന് മുന്നില്‍ പ്രായം മുട്ടുകുത്തും എന്നു തെളിയിക്കുകയാണ് ഗായ ത്രി ടീച്ചര്‍. ടീച്ചറുടെ വാക്കുകളില്‍ ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘

സ്‌കൂള്‍ പഠനകാലത്ത് ഒമ്പതാം വയസ്സിലാണ് നൃത്തപഠനം തുടങ്ങിയത്. ചി ങ്ങോലി ഗവണ്മെന്റ് സ്‌കൂളിലും, ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ബഥനി ബാലി കമഠം സ്‌കൂളിലും ആയിരുന്നു വിദ്യാഭ്യാസം. ഹരിപ്പാടായിരുന്നു അന്ന് വീട്. അവിടെ നിന്നും കൊല്ലത്തു വന്നാണ് അക്കാലത്ത് നൃത്തം പഠിച്ചിരുന്നത്. അ ച്ഛനാണ് നൃത്ത ക്ലാസ്സില്‍ കൊണ്ടുവിടുന്നതും തിരികെ വിളിച്ചുകൊണ്ടു പോ യിരുന്നതും. അതൊരു പ്രൊഫഷനായി എടുക്കാന്‍ വീട്ടില്‍ സമ്മതമില്ലായിരു ന്നു. എങ്കിലും മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.

മികച്ച നടി കൂടി ആയിരുന്ന ഗായത്രി സ്‌കൂളില്‍ നാടകം, സംഗീതം,നൃത്തം എന്നിങ്ങനെ എല്ലാ കാര്യങ്ങ ള്‍ക്കും പങ്കെടുത്തിരുന്നു. ചിത്രാ മോഹന്‍ ടീച്ചറിന്റെ ശിക്ഷണത്തില്‍ നൃത്തത്തിന്റെ ആദ്യ ചുവടുകള്‍ പ ഠിച്ച ഗായത്രി വിജയലക്ഷ്മിയെ പിന്നീട് രാധാമണി ടീച്ചര്‍, ലളിതഭദ്രന്‍ ടീച്ചര്‍ എന്നിവര്‍ നൃത്തം പഠിപ്പിച്ചു. ദീ പിക ബാലസംഖ്യത്തില്‍ നാടോടി നൃത്തം, സെമിക്ലാസിക്കല്‍ ഡാന്‍സ് എന്നിവക്ക് സംസ്ഥാനതലത്തിലും പങ്കെടുത്തിരുന്നു.

പത്താം ക്ലാസ് മുതല്‍ ഭരതനാട്യം പഠിച്ചു തുടങ്ങി. കോളേജ് കാലഘട്ടത്തില്‍ കൊല്ലത്തേക്കുള്ള പറിച്ചു നടലില്‍ നൃത്തത്തിനൊപ്പം എന്‍ജിനീയറിങും ജീ വിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. കൊല്ലം എസ്.എന്‍ കോളേജും ടി. കെ.എം കോളേജും വരവേറ്റപ്പോള്‍ ഒന്നിലും ഭ്രമിക്കാതെ നൃത്തത്തിനും പഠ നത്തിനും മാത്രമായി ഉഴിഞ്ഞുവെച്ച നാളുകളായിരുന്നു. തൃശൂര്‍ വാടാനപ്പ ള്ളി ജനാര്‍ദ്ദനന്‍ മാഷിന്റെ കീഴില്‍ ഭരതനാട്യവും, നൂപുര കുറുപ്പ് മാഷിന്റെ യും, ചന്ദ്രിക ടീച്ചറിന്റെയും കീഴില്‍ മോഹിനിയാട്ടവും അഭ്യസിച്ചു. ജില്ലാതല ത്തില്‍ മോഹിനിയാട്ടത്തിനും, ഭാരതനാട്യത്തിനും സമ്മാനം നേടി.

പഠിക്കാന്‍ മിടുക്കിയായിരുന്ന ഗായത്രി പ്രീഡിഗ്രി തൊണ്ണൂറു ശതമാനം മാര്‍ക്കോടെ പാസായി. കൊല്ലം ടി കെഎം എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം എളുപ്പത്തില്‍ നേടിയെടുത്തു. ഇലട്രിക്കല്‍ എന്‍ജി നീ യറിങ് ആണ് ചെയ്തത്. ബിടെക് കാലത്ത് യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേ ടുകയും ചെയ്തിരുന്നു. രണ്ടു തവണ സ്റ്റേറ്റ് സെലക്ഷന്‍ കിട്ടിയ അഞ്ചുപേരില്‍ ഒരാളായി. സംഗീത നാടക അക്കാദമി ഉള്‍പ്പെടെ ജില്ലാതലത്തില്‍ ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും സമ്മാനങ്ങള്‍ നേടി.

ബിടെക് ബിരുദത്തിന് ശേഷം വിവാഹിതയായി തിരുവനന്തപുരത്തേക്ക്. വി വാഹശേഷവും നൃത്തത്തെയും കൂടെ കൂട്ടി. അവിടെ എംടെക് പഠിക്കുമ്പോ ഴും മൈഥിലി ടീച്ചറിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു.  തിരുവനന്തപു രത്തേക്ക് താമസം മാറിയപ്പോഴാണ് എംടെക്കിന് പോകു ന്നത്. തിരുവന്തപു രം കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന്  1986ല്‍ പിജി പാസായതിനൊപ്പം തന്നെ ബിടെക്കിന് പഠിച്ച ടികെ എം എന്‍ജിനീയറി ങ് കോളജില്‍ അധ്യാപികയായി നിയമനം ലഭിച്ചു. ഇക്കാലയളവില്‍ മകള്‍ ഉ ണ്ണിമായയുടെയും മകന്‍ യദുകൃഷ്ണന്റെയും ജനനം.

അധ്യാപനം എന്ന തിരക്കുകള്‍ക്കിടയിലും ദൂരദര്‍ശനില്‍ അനൗണ്‍സര്‍ ജോ ലി ചെയ്യുകയും ‘ഒരു മണ്ണാങ്കട്ടയുടെ കഥ’എന്ന ടെലിഫിലിമില്‍ അഭിനയിക്കു കയും ചെയ്തിട്ടുണ്ട് ഗായത്രി. പക്ഷേ, നൃത്തം പൂര്‍ണമായി നിന്നു. പിന്നീടങ്ങോട്ട് കുഞ്ഞുങ്ങളുടെയും കോ ളജിലെ വിദ്യാര്‍ത്ഥികളുടെയും ഭാവിയില്‍ മാത്രമായി ശ്രദ്ധ. താമസം കൊല്ലത്തേക്ക് മാറി. മൂന്നു പതിറ്റാ ണ്ടു കാലം നൃ ത്തത്തിന് താല്‍കാലിക   വിരാമം നല്‍കി എന്‍ജിനീയറിങ് കുട്ടികള്‍ക്കും കുടുംബത്തിനു മായി ജീവിതം ഉഴിഞ്ഞു വച്ചു. എന്‍ജിനീയറിങ് കുട്ടികള്‍ക്ക് അധ്യാപിക മാത്രമായിരുന്നില്ല, അമ്മ, കൂട്ടു കാരി, വഴികാട്ടിയായ അധ്യാപിക, ടീച്ചര്‍ അവരുടെ എല്ലാമെല്ലാമായി. അധ്യാപനത്തെ അത്രമേല്‍ സ്‌നേ ഹിച്ച ടീച്ചര്‍ നൃത്തത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. നൃത്തം നിന്നതിലോ, അധ്യാപനത്തിലേക്ക് എത്തിയതി ലോ പരാതിയോ പരിഭവമോ ഇല്ലെന്ന് ടീച്ചര്‍ പറയുന്നു.  ഇഷ്ടപ്പെട്ടുതന്നെയാണ് അധ്യാപനം ചെയ്തത്. കോ ളജിലെ കുട്ടികളോട് വളരെ നല്ല ഇഴയടുപ്പം ഉണ്ടാക്കിയെടുക്കാനായി. മക്കളെ ഒറ്റയ്ക്ക് വളര്‍ത്തിയതും ആ സ്വദിച്ചു തന്നെ ചെയ്തു. 2015ല്‍ ടി കെഎം കോള ജിലെ സീനിയര്‍ അഡൈ്വസറായിരിക്കെ എന്‍ജിനീയ റിങ് ആദ്യ പതിനൊന്ന് റാങ്കുകളില്‍ പത്തെണ്ണവും ടികെഎം കോളജിന് ലഭിച്ചു എന്നത് എന്നെ ഏറെ സ ന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് ടീച്ചര്‍ പറയുന്നു.

ശിഷ്യഗണങ്ങള്‍ തന്നെയാണ് ടീച്ചറെ റിട്ടയര്‍മെന്റിന് ശേഷം തിരക്കുള്ള നര്‍ ത്തകിയുടെ റോളിലേക്ക് തിരിച്ചുകൊണ്ടുവന്നത്.”ടികെഎമ്മില്‍ എന്റെ കൂ ടെ പഠിച്ചവരുടെ മക്കള്‍ പഠിക്കാനെത്തിയപ്പോഴാണ് ഞാന്‍ നൃത്തം ചെയ്തി രു ന്നു എന്ന വിവരം എന്റെ കുട്ടികളറിയുന്നത്. അതോടെ അവര്‍ ‘ടീച്ചര്‍ നൃ ത്തം ചെയ്യണം’ എന്നു നിര്‍ബന്ധിക്കാന്‍ തുടങ്ങി. സെന്റ് ഓഫിന് കളിക്കാം എന്ന് ഞാനുറപ്പ് കൊടുക്കുകയും ചെയ്തു. അങ്ങിനെ സെന്റ് ഓഫിന് ‘ശ്വേതാംബര ധരേ ദേവീ’ എന്ന ഗാനം സ്വയം ചുവടുകള്‍ ചിട്ടപ്പെടുത്തി ചെയ്തു. മൂന്നു മിനി റ്റേ ഉണ്ടായിരുന്നുള്ളു അത്.  മകന്‍ റെക്കോര്‍ഡ് ചെയ്ത ആ നൃത്തവിഡിയോ കണ്ടപ്പോഴാണ് നൃത്തം വീ ണ്ടെടുക്കണം എന്നു തോന്നിയത്.”

വീഡിയോ കണ്ട ടീച്ചര്‍ക്ക് മക്കളുടെ സപ്പോര്‍ട്ട് കൂടിയായപ്പോള്‍ വീണ്ടും നൃത്തം അഭ്യസിക്കാനുള്ള പ്രചോ ദനം കൂടി. റിട്ടയര്‍മെന്റിനുശേഷം വിരസമാകേണ്ട ഒന്നല്ല ജീവിതം എന്നു തിരിച്ചറിഞ്ഞ ടീച്ചര്‍ വീണ്ടും ചി ലങ്ക അണിഞ്ഞു. ഈശ്വരാധീനമായി കിട്ടിയ അസാധാരണ  മെയ് വഴക്കം  പരിശീലനം ഇല്ലാതെ തന്നെ നൃത്തം ചെയ്യാന്‍ ടീച്ചറെ പ്രാപ്തയാക്കി.

റിട്ടയര്‍മെന്റിന് ശേഷം ആശ്രാന്ത പരിശ്രമത്തിലൂടെയാണ് ഭരതനാട്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. ആ ദൗത്യം ജീവിതത്തില്‍ മറ്റൊരു അധ്യായം കൂടിയായിരുന്നു എന്ന് ടീച്ചര്‍ പറയുന്നു. ഒരുപാട് സ്ത്രീകള്‍ ക്ക് പ്രചോദനമായി വിവാഹവും കുട്ടികളും റിട്ടയര്‍മെന്റും ഒന്നിനും തടസ്സം അല്ല എന്ന് തെളിയിക്കുകയാ ണ് ഗായത്രി വിജയലക്ഷ്മി. തിരുവനന്തപുരം മിഥിലാലയ ഡാന്‍സ് അക്കാദമിയിലായിരുന്നു വീണ്ടും നൃ ത്ത പഠനം ആരംഭിച്ചത്. 2015ലെ നവരാത്രിക്ക് മിഥിലാലയയുടെ പരിപാടിയില്‍ നൃത്തം ചെയ്തു.

മൈഥിലി ടീച്ചറിന്റെ കീഴില്‍ വീണ്ടും നൃത്തം അഭ്യസിച്ച ഗായത്രി ടീച്ചര്‍ 57വയസ്സ് ഉള്ളപ്പോള്‍ വൈലോപ്പി ള്ളി സംസ്‌ക്രതി ഭവനില്‍ ഒന്നര മണിക്കൂര്‍ ഭാരതനാട്യ കച്ചേരി ചെയ്തു. അമ്പതില്‍ അധികം സ്റ്റേജുകളി ല്‍ നൃത്തം ചെയ്ത ടീച്ചര്‍ പിന്നീട് കോവിഡ്കാലത്ത്  15 ഓണ്‍ലൈന്‍ പ്രോഗ്രാമുകളും പത്ത് സ്റ്റേജ് പ്രോ ഗ്രാമുകളും അഭിനയത്തിലേക്കും ചുവടുവെച്ചു.

 സ്‌കൂള്‍ വിദ്യാര്‍ഥിനി ആയ കോട്ടയംകാരി  ചിന്മയി  നായരുടെ ഷോര്‍ട് ഫിലിം ‘ഗ്രാന്‍ഡ്മാ’യില്‍ ഗ്രാന്‍ഡ് മാ ആയി അഭിനയിച്ചു. കേരള ടൂറിസം ഓണാഘോഷം, ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്ക് നൃത്താസ്വാദക സദ സ്സ്, കടവല്ലൂര്‍ അന്യോന്യം, പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം, ആറ്റുകാല്‍ പൊങ്കാല, രാജ്യാന്തര ഡാന്‍സ് ഫെസ്റ്റുകള്‍ തുടങ്ങി നിരവധി പ്രമുഖ വേദികളില്‍ ഭരതനാട്യക്കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു ഗായത്രി.

മാതാപിതാക്കളെ വാര്‍ധക്യത്തില്‍ കൈവെടിയുന്ന വര്‍ത്തമാനകാലത്ത് അമ്മയ്ക്ക് പൂര്‍ണ പിന്തുണ നല്‍ കി മക്കളായ ഉണ്ണിമായയും യദുകൃഷ്ണനും, മരുമക്കളായ അനീഷും, ദേവിജയും കൊച്ചു മകന്‍ നിരഞ്ജനും ഒപ്പമുണ്ട്. തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ ഗായത്രി ടീച്ചര്‍ റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി മാറ്റുകയാണ്.

Around The Web

Related ARTICLES

പോരാട്ടങ്ങളുടെ നായകൻ സീതാറാം യെച്ചൂരി വിടവാങ്ങി ;ആ നിറഞ്ഞ പുഞ്ചിരി ഇനി ഇല്ല…. സിപിഐഎം എന്ന പ്രസ്ഥാനത്തിനും മതേതര സമൂഹത്തിനും തീരാനഷ്ടം …പ്രിയ സഖാവിനു ആദരാഞ്ജലികൾ

ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ

Read More »

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു.

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്കൂള്‍ ഗുരു മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂര്‍ ഉപയോഗിച്ച് സ്കൂള്‍ ഗുരുവിന്‍റെ

Read More »

സാഹിത്യസൈദ്ധാന്തികനും, തത്ത്വചിന്തകനും, നോവലിസ്റ്റും, കവിയുമായ എം.കെ. ഹരികുമാറിന് ഓണററി ഡോക്ടറേറ്റ്.!

ഗ്ളോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പാൽ ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് നൽകുന്ന ഓണററി ഡോക്ടറേറ്റ് കൊല്ലം പ്രസ്ക്ളബിൽ എം.കെ.ഹരികുമാറിനു ജസ്റ്റിസ് എൻ. തുളസിഭായി സമ്മാനിക്കുന്നു. കൊല്ലം: ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് : പൂർണരൂപം എസ്ഐടിക്ക് കൈമാറാൻ ഹൈകോടതി നിർദേശം, സർക്കാറിന് രൂക്ഷ വിമർശനം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണം തുടങ്ങിയെന്നും

Read More »

ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി ഇടം നേടി: ജിന്‍സണ്‍ ആന്റോ ചാള്‍സ്.!

മെൽബൺ : ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക.

Read More »

ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്; സ്പൈസ്ജെറ്റ് പറക്കുന്നു, ‘ഓല’ കൊഴിയുന്നു, കിറ്റെക്സിന് മുന്നേറ്റം.

മുംബൈ : ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്; സ്പൈസ്ജെറ്റ് പറക്കുന്നു, ‘ഓല’ കൊഴിയുന്നു, കിറ്റെക്സിന് മുന്നേറ്റം.കഴിഞ്ഞയാഴ്ചയോട് കനത്ത നഷ്ടത്തോടെ വിട പറഞ്ഞ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ചാഞ്ചാട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും നിലവിലുള്ളത് ഭേദപ്പെട്ട നേട്ടത്തിൽ. 80,973ൽ

Read More »

സിയാലിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി എം.എ യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ്(Lulu Group) സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിക്ക്(MA Yousafali) കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള (സിയാല്‍/CIAL) ഓഹരി പങ്കാളിത്തം 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ 12.11 ശതമാനമായി ഉയര്‍ന്നു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി

Read More »

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരവും, 10 രാജ്യങ്ങൾ ഉൾപ്പെട്ട 12 മണിക്കൂർ നീണ്ട അന്താരാഷ്ട്ര സംഗീതോത്സാവ സമാപനവും തൃപ്പൂണിത്തുറയിൽ നടന്നു.

മുഖ്യാതിഥിയായിരുന്ന തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു തൃപ്പൂണിത്തുറ : പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 12 ആമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 7 ന് തൃപ്പൂണിത്തുറ എൻ.

Read More »

POPULAR ARTICLES

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെയും കമലയെയും വിമർശിച്ചു; ഫ്രാൻസിസ് മാർപാപ്പ

സിംഗപ്പൂർ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12

Read More »

ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ്; വിഴിഞ്ഞം തുറമുഖത്ത്

തിരുവനന്തപുരം:  ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 24,116 കണ്ടെയ്‌നർ ശേഷിയുള്ള അൾട്രാ ലാർജ് കണ്ടെയ്‌നർ കപ്പലിന് 20,425

Read More »

കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ

ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍

Read More »

സീതാറാം യെച്ചൂരിക്ക് വിട; 11 മണിക്ക് ഏകെജി ഭവനിൽ പൊതുദർശനം, ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന്

ദില്ലി: അന്തദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക്

Read More »

അ​ന്ത​രി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഓ​ർ​മ​ക​ളി​ൽ മു​ഴു​കി ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​വും.

മ​സ്ക​ത്ത്: അ​ന്ത​രി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഓ​ർ​മ​ക​ളി​ൽ മു​ഴു​കി ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​വും. വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ട​ന​ക​ളും അ​​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു. യെ​ച്ചൂ​രി ഗ​ൾ​ഫി​ൽ ആ​ദ്യ​മാ​യി പൊ​തു​പ​രി​പാ​ടി​യി​ൽ പ​​​​ങ്കെ​ടു​ത്ത​ത് ഒ​മാ​നി​ൽ

Read More »

അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം.

മുംബൈ: അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വസ് അധികൃതർ മരവിപ്പിച്ചു. മറ്റ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വിസ്സ് അക്കൌണ്ടുകളിലെ 310 മില്യൺ ഡോളറിലധികം

Read More »

മുന്നറിയിപ്പില്ലാതെ മസ്‌കത്ത് – കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ.

മസ്‌കത്ത് ∙ മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 7.35ന് മസ്‌കത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് . വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ പലരും

Read More »

പോരാട്ടങ്ങളുടെ നായകൻ സീതാറാം യെച്ചൂരി വിടവാങ്ങി ;ആ നിറഞ്ഞ പുഞ്ചിരി ഇനി ഇല്ല…. സിപിഐഎം എന്ന പ്രസ്ഥാനത്തിനും മതേതര സമൂഹത്തിനും തീരാനഷ്ടം …പ്രിയ സഖാവിനു ആദരാഞ്ജലികൾ

ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ

Read More »