എസ്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഇവ പൂർത്തിയാക്കി ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു.
ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നുവരുന്നതേയുള്ളൂ. വേഗത്തിൽ പൂർത്തിയാക്കാനായാൽ ജൂലായിൽത്തന്നെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും