കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ 16 നഗരങ്ങളിലേക്കു കൂടി എമിറേറ്റ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും . ബോയിങ് 777-300 ഇആര്‍ വിമാനങ്ങള്‍ ഈ മാസം 15 മുതലാണു സര്‍വീസ് നടത്തുക. ബഹ്റൈന്‍, മാഞ്ചസ്റ്റര്‍, സൂറിക്, വിയന്ന, ആംസ്റ്റര്‍ഡാം, കോപന്‍ഹേഗന്‍, ഡബ്ലിന്‍, ന്യൂയോര്‍ക്ക് ജെഎഫ്കെ, സിയൂള്‍, ക്വാലലംപുര്‍, സിംഗപ്പൂര്‍, ജക്കാര്‍ത്ത, തായ്പേയ്, ഹോങ്കോങ്, പെര്‍ത്, ബ്രിസ്ബേണ്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍.
ഇതോടെ സര്‍വീസ് പുനരാരംഭിച്ച സെക്ടറുകള്‍ 29 ആകും. ലണ്ടന്‍ ഹീത്രോ, ഫ്രാങ്ക്ഫര്‍ട്, പാരിസ്, മിലാന്‍, മഡ്രിഡ്, ഷിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍, മനില സര്‍വീസുകള്‍ 11നു പുനരാരംഭിക്കും. യാത്രക്കാര്‍ 4 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തണം. വൈകിയെത്തുന്നവര്‍ക്ക് പ്രവേശനം ഇല്ല. അണുനശീകരണ വേളയില്‍ യാത്രാ വിലക്കുള്ളതിനാല്‍ യാത്രക്കാര്‍ അതിനനുസരിച്ച് തയാറെടുപ്പ് നടത്തിവേണം എയർപോട്ടിൽ എത്താൻ