English हिंदी

Blog

bitcoin

ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക്‌ റിസര്‍ വ്‌ ബാങ്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ നീക്കം ചെയ്‌ത സുപ്രിം കോടതി വിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരാനാണ്‌ നീക്കം. കള്ളപ്പണത്തിന്റെ വ്യാപനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ആശങ്കയാണ്‌ നിയമം കൊണ്ടു വരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌.

കറന്‍സി വിനിമയത്തിന്‌ പുതിയ മാനങ്ങ ള്‍ നല്‍കിക്കൊണ്ടാണ്‌ ബിറ്റ്‌കോയിന്‍ ഉള്‍ പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ രൂപം കൊള്ളുകയും അതിവേഗം പ്രചാരമാര്‍ജിക്കുകയും ചെയ്‌തത്‌. ബിറ്റ്‌കോയിനിന്റെ രൂപീകരണവും കൈമാറ്റവും നിയന്ത്രിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫി (രഹസ്യകോഡുകള്‍ ഉപയോഗിച്ചുള്ള വിനിമയരീതി)യാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നതിനാലാണ്‌ `ക്രിപ്‌റ്റോകറന്‍സി’ എന്ന വിളിപ്പേര്‌ വന്നത്‌.

ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ്‌ ക്രിപ്‌റ്റോകറന്‍സി വ്യാപാരം നടക്കുന്നത്‌. മൈനിംഗ്‌ എന്ന പേരില്‍ അറിയപ്പെടുന്ന പ്രക്രിയയിലൂടെയാണ്‌ ക്രിപ്‌റ്റോകറന്‍സി സൃഷ്‌ടിക്കപ്പെടുന്നത്‌. ഇടപാടിനുള്ള ഫീസ്‌ നല്‍കി പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ മൊബൈ ല്‍ ഫോണിലോയുള്ള വാലറ്റ്‌ സോഫ്‌റ്റ്‌ വെയറിലൂടെ ക്രിപ്‌റ്റോകറന്‍സി നല്‍കുകയും സ്വീകരിക്കുകയും ചെയ്യാം.

Also read:  വാക്‌സിന്‍ വിതരണത്തിന് കേരളം സുസജ്ജം; ഡ്രൈ റണ്‍ നടപടി ക്രമങ്ങള്‍ വിലയിരുത്തി ആരോഗ്യമന്ത്രി

ക്രിപ്‌റ്റോകറന്‍സി മോഷ്‌ടിക്കപ്പെടുന്ന സം ഭവങ്ങള്‍ നിരന്തരമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇതുവരെ നടന്ന ബിറ്റ്‌കോയിന്‍ ഇ ടപാടുകളുടെ അഞ്ച്‌ ശതമാനവും മോഷ്‌ടിക്കപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

നിലവില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ക്രിപ്‌റ്റോകറന്‍സികളുടെ ഉപയോഗം വളരെ പരിമിതമാണ്‌. വ്യാപാരത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ്‌ പ്രധാനമായും നിലവില്‍ ക്രിപ്‌റ്റോകറന്‍സി കൈമാറ്റം ചെയ്യപ്പെടുന്നത്‌. അതേ സമയം സാധനങ്ങളോ സേ വനങ്ങളോ വാങ്ങിയതിനു ശേഷം പണം നല്‍ കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ ബിറ്റ്‌ കോയിനിന്റെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോ ള്‍ ഈടാക്കുന്നതിനേക്കാള്‍ താഴ്‌ന്ന ഇടപാട്‌ ചാര്‍ജ്‌ മാത്രമേ വരുന്നുള്ളൂ എന്നതിനാലാണിത്‌. ആഗോള രംഗത്തെ ചില ധനകാര്യ സ്ഥാ പനങ്ങള്‍ പണമിടപാടിനായി ബിറ്റ്‌കോയിന്‍ സ്വീകരിച്ചുവരുന്നുണ്ട്‌.

Also read:  വി ഡി സതീശന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനുമായി വാക്കേറ്റം, പൊലീസിനെ പുറത്താക്കി

ഏറ്റവും പ്രചാരത്തിലുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനിനെ ചുറ്റിപ്പറ്റിയു ള്ള മായികത അതിന്റെ ആവിര്‍ഭാവത്തില്‍ ത ന്നെയുണ്ട്‌. സതോഷി നകാമോതോഎന്ന വ്യാ ജനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയോ ഗ്രൂപ്പോ ആണ്‌ ബിറ്റ്‌കോയിന്‍ രൂപപ്പെടുത്തിയത്‌. 2009ഓടെ പ്രവര്‍ത്തനക്ഷമമായ ബിറ്റ്‌ കോയിന്‍ പ്രധാനമായും ഊഹക്കച്ചവടക്കാരാണ്‌ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്‌. ഊഹക്കച്ചവടം എന്ന ലക്ഷ്യത്തോടെയുള്ള വിനിമയം വര്‍ധിച്ചതു മൂലം അതിശക്തമായ ഏറ്റക്കുറച്ചിലുകളാണ്‌ ബിറ്റ്‌കോയിനിന്റെ മൂല്യത്തിലുണ്ടാകുന്നത്‌. 2011ല്‍ ഒരു ബിറ്റ്‌കോയിനിന്റെ മൂല്യം 0.30 ഡോളറില്‍ നിന്നും 32 ഡോ ളറായി ഉയര്‍ന്നു. പിന്നീട്‌ ഇത്‌ 2 ഡോളറായി കുറയുകയും ചെയ്‌തു.

2013 അവസാനത്തോടെ 1000 ഡോളര്‍ മറികടന്ന ബിറ്റ്‌കോയിനിന്റെ മൂല്യം ചൈനയുടെ നിരോധനം മൂലം ഇടിയുന്നതിന്‌ കാരണമായി. ബിറ്റ്‌കോയിന്‍ ഇടപാടില്‍ സാങ്കേതികമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന്‌ ബിറ്റ്‌കോയിനിന്റെ മൂല്യം 400 ഡോളറിന്‌ താഴേക്ക്‌ വ രെപോയി. എന്നാല്‍ പിന്നീട്‌ ബിറ്റ്‌കോയിനിന്റെ മൂല്യം കരകയറുന്നതാണ്‌ കണ്ടത്‌.

Also read:  ബിജെപിയോട് മൃദുസമീപനം കോണ്‍ഗ്രസിന് തിരിച്ചടിയായി,ന്യൂനപക്ഷങ്ങള്‍ അകന്നു; മുഖ്യശത്രു ബിജെപി : കെ മുരളീധരന്‍

2017 ആദ്യത്തില്‍ 1000 ഡോളറിന്‌ താഴെ യുണ്ടായിരുന്ന ബിറ്റ്‌കോയിനാണ്‌ 20,000 ഡോ ളറിന്‌ അടുത്തേക്ക്‌ കുതിച്ചത്‌. പൂര്‍ണമായും അഭ്യൂഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാ യിരുന്നു ഈ വിലകയറ്റം. പിന്നീട്‌ കനത്ത തകര്‍ച്ചയിലേക്ക്‌ ബിറ്റ്‌കോയിന്‍ പതിച്ചു. സ്വര്‍ ണത്തേക്കാള്‍ പത്തിരട്ടി ചാഞ്ചാട്ടമുള്ള ആ സ്‌തി മേഖലയാണ്‌ ബിറ്റ്‌കോയിന്‍. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ കയറ്റിറക്കങ്ങളാണ്‌ ബിറ്റ്‌കോയിനിലുണ്ടാകുന്നത്‌.

2018ല്‍ അതിശക്തമായ തകര്‍ച്ചയാണ്‌ ബി റ്റ്‌കോയിനിലുണ്ടായത്‌. 2018ല്‍ 40,000 ഡോളറിലേക്ക്‌ ഉയരുമെന്ന്‌ ചില വിദഗ്‌ധര്‍ പ്രവചി ച്ച ബിറ്റ്‌കോയിനിന്റെ വിലയാണ്‌ 3700 ഡോ ളറിലേക്ക്‌ ഇടിഞ്ഞത്‌. ഇതിനു ശേഷം 2019ല്‍ ബിറ്റ്‌കോയിനിന്റെ വിലയില്‍ കരകയറ്റമുണ്ടായി. നിലവില്‍ 9500 ഡോളര്‍ നിലവാരത്തിലാ ണ്‌ ബിറ്റ്‌കോയിന്‍ വ്യാപാരം ചെയ്യുന്നത്‌.