English हिंदी

Blog

BINU FINAL JAAGRATHA

അഡ്വ.ഡി.ബി.ബിനു
പ്രസിഡന്‍റ് , ആർ ടി ഐ കേരള ഫെഡറേഷൻ

ഉപഭോക്താവ് രാജാവായിരിക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഉപഭോക്താവിന്‍റെ അവകാശങ്ങളെയും താല്പര്യങ്ങളെയും സംരക്ഷിക്കുന്ന നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം. എന്നാൽ ഉപഭോക്താവിന് യാതൊരു വിധ കർത്തവ്യങ്ങളും ഇല്ലെന്നല്ല ഇതിനർത്ഥം. വിമാന യാത്രക്കാർ കൃത്യ സമയത്ത് പുറപ്പെടാൻ ഗേറ്റിൽ എത്താത്തത് മൂലം യാത്ര മുടങ്ങുന്നത് സേവനത്തിലെ ന്യൂനതയായി കാണാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

വിമാനം പുറപ്പെടുന്നതിനും 25 മിനിറ്റ് മുന്നേയെങ്കിലും സുരക്ഷാ പരിശോധനയ്ക്കായി പുറപ്പെടാൻ ഗേറ്റിൽ എത്താനുള്ള പ്രാഥമികമായ ചുമതല വിമാന യാത്രക്കാർക്കുണ്ട്. ഗേറ്റുകൾ അടച്ചതിനു ശേഷം വിമാനത്തിൽ കയറ്റാത്തത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള സേവനത്തിലെ വീഴ്ചയാകുമോ എന്ന തർക്കമാണ് കോടതി പരിശോധിച്ചത്.

ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിൽ നിന്നും അകർത്തലയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് പരാതിക്കാർ. ബോർഡിങ് പാസുകൾ ഉണ്ടായിരുന്നിട്ടും യാത്ര പുറപ്പെടുന്നതിനെ കുറിച്ച് ഒരു വിവരവും എയർലൈൻസ് തങ്ങളെ അറിയിച്ചില്ല, ലഭ്യമായ അടുത്ത വിമാനത്തിൽ പോകാൻ അനുവദിക്കണം എന്ന അപേക്ഷ നിരാകരിക്കപ്പെട്ടു, സേവനത്തിലെ ഈ വീഴ്ച മൂലം അധിക ചെലവും ഏറെ മനക്ലേശവും അനുഭവിക്കേണ്ടി വന്നു എന്നിങ്ങനെയായിരുന്നു പരാതി. ഇതിന് 3.5 ലക്ഷം രൂപ 12 പലിശ കണക്കാക്കി നഷ്ടപരിഹാരം നല്കണം എന്നും ജില്ലാ ഉപഭോക്തൃ കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

Also read:  ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു: ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്

യാത്രയുടെ വ്യവസ്ഥകൾ യാത്രക്കാർ ലംഘിച്ചതിനാൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നും പരാതിക്കാരുടെ അശ്രദ്ധയാണ് യഥാർത്ഥ കാരണമെന്നും എതിർകക്ഷികൾ ബോധിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് 25 മിനിറ്റ് മുൻപ് പുറപ്പെടൽ ഗേറ്റ് അടയ്ക്കണം എന്നതാണ് വ്യവസ്ഥ. ഇത് പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. സിഓസി വ്യവസ്ഥകൾ പ്രകാരം മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയയ്ക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് കോടതി മുൻപാകെ ബോധിപ്പിച്ചു. എതിർ കക്ഷിയുടെ വാദമുഖങ്ങൾ നിരാകരിച്ച ഫോറം 41000 രൂപ നഷ്ടപരിഹാരം പരാതിക്കാരന് നൽകണം എന്ന് ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഇൻഡിഗോ സംസ്ഥാന കമ്മീഷന് അപ്പീൽ സമർപ്പിച്ചു എങ്കിലും നഷ്ടപരിഹാര തുക 50000 ആക്കി വർദ്ധിപ്പിച്ചാണ് ഉത്തരവിട്ടത്.

Also read:  രാജ്യത്തെ സഹകരണ ബാങ്കുകള്‍ ഇനി മുതല്‍ റിസര്‍വ്വ് ബാങ്കിന് കീഴില്‍: ഓര്‍ഡിനൻസിന് അംഗീകാരം

തുടർന്ന് ഇൻഡിഗോ റിവിഷൻ ഹർജിയുമായി ദേശീയ കമ്മീഷനെ സമീപിച്ചു. ദേശീയ കമ്മീഷൻ നേരെത്തെ വിധിച്ച തുക കൂടാതെ ഉപഭോക്താവിന് കോടതി ചെലവ് കൂടി നൽകണം എന്നും ഉത്തരവിട്ടു. ഉപഭോക്തൃ കോടതികളിൽ നിന്നെല്ലാം തിരിച്ചടി നേരിട്ട ഇൻഡിഗോ അവസാനം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. യഥാ സമയം ബോർഡിങ് ഗേറ്റിൽ എത്തിച്ചേരേണ്ട ഉത്തരവാദിത്തം യാത്രക്കാരനുണ്ടെന്നും അവരെ കാത്തിരിക്കേണ്ട ബാധ്യത വിമാന കമ്പനികൾക്കില്ലെന്നും ഇൻഡിഗോ ബോധിപ്പിച്ചു.

Also read:  സമരം ഒരു കോറിയോഗ്രഫി

സിവിൽ ഏവിയേഷൻ ഡിറ്റക്ടർ ജനറലിന്‍റെ നിർദ്ദേശ പ്രകാരം എയർ ട്രാഫിക് കൺഡ്രോളിൽ അനുമതി ലഭിച്ചാലുടൻ ബോർഡിങ് ഗേറ്റ് അടക്കണം എന്നതാണ് ചട്ടം. തെളിവ് ഭാരത്തെ സംബന്ധിച്ച പ്രാഥമികമായ തത്വങ്ങൾ പൂർണമായും നിരാകരിച്ചു കൊണ്ടാണ് ഈ കേസിൽ ഉപഭോക്തൃ കോടതികൾ വിധികൾ പുറപ്പെടുവിച്ചത് എന്ന് സുപ്രീംകോടതി കണ്ടെത്തി. സേവനത്തിൽ അപര്യാപ്തതയുണ്ടെന്നത് തെളിയിക്കുന്നതിൽ പരാതിക്കാർ പരാജയപ്പെട്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ഇരു കക്ഷികളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ അനുസരിച്ചു മാത്രമേ സേവനത്തിൽ വീഴ്ചയുണ്ടെന്ന നിഗമനത്തിൽ എത്താൻ കഴിയൂ. വിമാനം പുറപ്പെടുന്നതിന് മുൻപായി ബോർഡിങ് ഗേറ്റിൽ എത്തുക എന്നത് യാത്രക്കാരന്‍റെ പ്രാഥമികമായ ചുമതലയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരം നൽകണം എന്ന ഉപഭോക്തൃ കോടതികളുടെ വിധി റദ്ധാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു.