അബുദാബിയില്‍ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അവിശ്വസനീയമായ നിരക്കിലാണ് ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ സര്‍വ്വീസ് നടത്തുന്നത്.
അബുദാബി : ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ ഒമാനിലെ സലാലയിലേക്ക് ഏപ്രില്‍ 29 മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.
ഈദ് അവധിക്കാലത്താണ് വിസ് എയറിന്റെ സലാലയിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കുന്നത്.
Book your tickets today to or from Abu Dhabi and get 20% OFF! Take your time, relax on stunning beaches and explore the cultural heritage of the city. Or if you are traveling from Abu Dhabi explore our other destinations like Sri Lanka and Salalah. 👉 https://t.co/AeMNWOJWFF pic.twitter.com/c1mpqPZswB
— Wizz Air (@wizzair) April 8, 2022
മലയാളികളടക്കമുള്ളവരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഒമാനിലെ സലാല. കേരളത്തിന്റേതിന് സമാനമായ പച്ചപ്പും കാലാവസ്ഥയുമാണ് ഇതിനൊരു കാരണം.
തെങ്ങും മലനിരകളും വാഴത്തോപ്പുമെല്ലാമുള്ള സലാലയില്‍ എത്തുമ്പോള്‍ കേരളത്തിന്റെ വശ്യമാര്‍ന്ന പ്രകൃതി ഭംഗി ഓര്‍മവരും.
അബുദാബിയില്‍ നിന്നും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് 179 ദിര്‍ഹം മുതലാണ് ഈടാക്കുക. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കുമ്പോഴും ബാഗേജ് എണ്ണം കൂടുമ്പോഴും യാത്രാ നിരക്ക് വര്‍ദ്ധിക്കുമെന്നു മാത്രം.