സമീപ കാലത്ത് ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയിട്ടുണ്ട്. ആഗോള വിപണികളില്‍ നിക്ഷേപിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് ഇ ന്റര്‍നാഷണല്‍ ഫണ്ടുകള്‍. ഇത്തരം ഫണ്ടുകള്‍ വിദേശ വിപണികളുടെ മുന്നേറ്റം പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുകയാണ് ചെയ്യുന്നത്.
ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ ആസ്‌തിയുടെ 90 ശതമാനവും ഇന്ത്യക്ക് പുറത്തുള്ള വിപണികളിലാണ് നിക്ഷേപിക്കുന്നത്. ഇന്ത്യ ന്‍ വിപണിയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ രാജ്യാന്തര വിപണിക്ക് സുപ്രധാ ന പങ്കുണ്ടെന്നിരിക്കെ ഇന്റര്‍നാഷണല്‍ ഫ ണ്ടുകളെ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു. ഇന്ത്യന്‍ വിപണിയില്‍ മാത്രം കേന്ദ്രീകരിച്ചു നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ക്ക് ഇന്റര്‍നാഷണല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ വൈവിധ്യവല്‍ക്കരണം നടത്താവുന്നതാണ്.
ഒരു രാജ്യത്തെ ഓഹരി വിപണിയെ മാത്രം ആശ്രയിക്കുന്നതിലെ റിസ്‌ക് കുറക്കാനും മറ്റ് വിപണികള്‍ മികച്ച നേട്ടം കാഴ്‌ച വെക്കുമ്പോള്‍ അതി ന്റെ പ്രയോജനം ഉപയോഗപ്പെടുത്താനും ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ സഹായകമാകുന്നു. ഇന്ത്യക്ക് ബാധകമാകുന്ന നോട്ട് നിരോധനം, ജിഎസ്‌ടി തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ റിസ്‌ക് ഉയര്‍ത്തുമ്പോള്‍ ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ ഈ റിസ്‌ക് കുറയ്‌ക്കാന്‍ സഹായകമാകുന്നു.
ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏത് ഉദ്ദേശ്യത്തോടെയാണ് നി ക്ഷേപിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകണം. ഡോളറിന്റെ മൂല്യവര്‍ധനയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് യുഎസില്‍ നിക്ഷേപം നടത്തുന്ന ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ പരിഗണനീയമായ മാര്‍ഗമാണ്. യുഎസ് ഓഹരി വിപണിയായ നാസ്‌ഡാകി ലും ഡോ ജോണ്‍സിലും നിക്ഷേപം നടത്തു ന്ന മ്യൂച്വല്‍ ഫണ്ടുകളുടെ യൂണിറ്റുകള്‍ വാ ങ്ങാന്‍ നിക്ഷേപകര്‍ക്ക് അവസരമു ണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം ഫണ്ടുകള്‍ മികച്ച നേട്ടമാണ് നി ക്ഷേപകര്‍ക്ക് നല്‍കിയത്.
മോത്തിലാല്‍ ഓസ്വാള്‍ നാസ്‌ഡാക് 100 ഇടിഎഫ് 38.72 ശതമാനവും ഇക്വിറ്റി ഇന്റര്‍നാഷണല്‍ ഫണ്ടുകളായ എദല്‍വിസ് ഗ്രേറ്റര്‍ ചൈന ഇക്വിറ്റി ഓഫ്‌ഷോര്‍ ഫണ്ട് 31.38 ശതമാനവും നേട്ടമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയത്.
മറ്റ് രാജ്യങ്ങളിലെ വിപണികളില്‍ നിന്നു ള്ള നേട്ടം ലക്ഷ്യമാക്കി നിക്ഷേപം നടത്തുന്നവര്‍ വേണ്ടത്ര വികസിതമായ വിപണിയാ ണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലെ വിപണികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി നി ക്ഷേപം ആയാസമില്ലാത്തതാക്കാന്‍ സഹായകമാണ് ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍.
അതേ സമയം ഇന്റര്‍നാഷണല്‍ ഫണ്ടുകള്‍ ഇന്ത്യന്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് പകരമാകില്ല എന്ന് കൂടി നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.