ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് കുട്ടിക്കളിയല്ലന്ന് ലോകത്തിനു മുൻപാകെ അറിയിച്ചു കൊടുക്കാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു.
അതിർത്തി അതിക്രമിച്ചു കടക്കുന്നവരെ ഇന്ത്യ തക്കതായ രീതിയിൽ ശിക്ഷിക്കുമെന്നുള്ളത് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ലോകത്തെ അറിയിച്ചുകൊടുത്തു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ സർജിക്കൽ- എയർ സ്ട്രൈക്കുകൾ പരാമർശിക്കുകയാ യിരുന്നു അദ്ദേഹം. ഒഡീ ഷയിലെ ജനങ്ങൾക്കായുള്ള വിർച്വൽ റാലിയിൽ സംസാരിക്കുകയായി രുന്നു ആഭ്യന്തര മന്ത്രി
ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഷായുടെ ഈ പരാമർശം.
” സ്വന്തം ജവാന്മാരുടെ രക്തം പൊടിഞ്ഞാൽ പകരം തീർക്കാൻ ശേഷിയുള്ളത് യുഎസിനും ഇസ്രയേലിനും മാത്രമാണെന്നാണ് ചിലർ കരുതിയിരുന്നത്. മോദി ആ ലിസ്റ്റിൽ ഇന്ത്യയെക്കൂടി ചേർത്തു”. അദ്ദേഹം പറഞ്ഞു.