English हिंदी

Blog

കോവിഡ്‌ കാലത്ത്‌ ഇന്ത്യയിലേക്ക്‌ കൂടുതല്‍ വിദേശ നിക്ഷേപമെത്തുമെന്ന പ്രതീക്ഷയാണ്‌ പൊതുവെ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്‌. റിലയന്‍സിലും ഭാരതി എയര്‍ടെല്ലിലും ചില സ്വകാര്യ ബാങ്കുകളിലും നിക്ഷേപമെത്തിയത്‌ ഈ പ്രതീക്ഷക്ക്‌ ശക്തിയേകിയിട്ടുണ്ട്‌. എന്നാല്‍ ഇതൊരു ട്രെന്റായി മാറണമെങ്കില്‍, നിക്ഷേപകര്‍ക്ക്‌ ഇന്ത്യ ഒരു നിക്ഷേപത്തിനുള്ള ആകര്‍ഷകമായ ഒരു കേന്ദ്രമാണെന്ന്‌ തോന്നണമെങ്കില്‍ അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്‌. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ചില കമ്പനികളിലേക്ക്‌ വിദേശ നിക്ഷേപം എത്തിയത്‌ ഒരു ഹ്രസ്വകാല പ്രവണത മാത്രമായി ഒടുങ്ങാനാണ്‌ സാധ്യത.
കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ബ്ലൂംബെര്‍ഗ്‌ ബിസിനസ്‌ ഫോറത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്ഷേപകരെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കാനായി ഒരു `4ഡി ഫോര്‍മുല’ അവതരിപ്പിച്ചിരുന്നു. നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക്‌ വരാമെന്നും ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാനായി പ്രവര്‍ത്തിക്കുന്നതിനുള്ള വേറിട്ട നിലവാരത്തിലാണ്‌ ഇന്ത്യയുള്ളതെന്നുമാണ്‌ പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞത്‌. നിക്ഷേപകരെ ആകര്‍ഷിക്കാനായി അദ്ദേ ഹം പറഞ്ഞ ഇന്ത്യയുടെ നാല്‌ സവിശേഷതകള്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം ശക്തമായി നിലനില്‍ക്കുന്നു?
democracy (ജനാധിപത്യം), demography (ജനസംഖ്യാ അനുപാതം), demand (ആവശ്യകത) decisiveness (നിശ്ചയദാര്‍ഢ്യം) എന്ന `4ഡി ഫോര്‍മുല’യാണ്‌ മോദി ഉയര്‍ത്തികാട്ടിയത്‌. ഈ നാല്‌ ഘടകങ്ങളും എങ്ങനെ നി ക്ഷേപത്തെ സഹായിക്കുമെന്ന്‌ അദ്ദേഹം വിശദീകരിച്ചത്‌ ഇങ്ങനെയാണ്‌:
“ജനാധിപത്യവും രാഷ്‌ട്രീയ സുസ്ഥിരത യും ഉല്‍പ്പാദനക്ഷമമായ നയങ്ങളും സ്വതന്ത്രമായ നീതിനിര്‍വഹണ സംവിധാനവും നിലനില്‍ക്കുന്നിടത്ത്‌ നിക്ഷേപത്തിനുള്ള സുരക്ഷിതത്വവും ഭദ്രതയും നിലനില്‍ക്കുന്നു.
ഇന്ത്യയുടെ ഡെമോഗ്രാഫിക്‌ ഡിവിഡന്റ്‌ (ജനസംഖ്യയില്‍ തൊഴില്‍ ചെയ്യാന്‍ പ്രാപ്‌തരായവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ നിലനില്‍ക്കുന്നതിന്റെ ആനുകൂല്യം) വളര്‍ച്ചക്ക്‌ സഹായകമാണ്‌. കഴിവുറ്റ യുവാക്കളുടെ സാ ന്നിധ്യം ഇന്ത്യയിലെ നിക്ഷേപത്തിന്‌ വലിയ സാധ്യതകളൊരുക്കുന്നു.
ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക നി ലവാരവും ക്രയശേഷിയും ഉയര്‍ന്നുവരുന്നത്‌ ഡിമാന്റ്‌ ശക്തമായി വര്‍ധിപ്പിക്കുന്ന ഘടകമാണ്‌.
ജനാധിപത്യം, ജനസംഖ്യാ അനുപാതം, ആവശ്യകത എ ന്നിവയ്‌ക്കൊപ്പം നിശ്ചയദാര്‍ ഢ്യം കൂടി വരുമ്പോള്‍ ഇന്ത്യ ഏറെ പ്രത്യേകതകളുള്ള രാജ്യമാകുന്നു. ”
പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്ന്‌ തോന്നാവുന്ന ഈ ഫോര്‍ മുലയില്‍ എത്രത്തോളം വാസ്‌തവമുണ്ട്‌? രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുന്ന സാഹചര്യത്തെ ഈ ഫോര്‍മുലയുമായി ബന്ധപ്പെടുത്തി വിലയിരുത്തുമ്പോള്‍ കിട്ടുന്ന ചി ത്രം എന്താണ്‌?
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത്‌ ശരിതന്നെ. പക്ഷേ ഇന്ത്യയിലെ ജനാധിപത്യ സം വിധാനത്തെ ദുര്‍ബലപ്പെടുത്തു ന്ന ഒട്ടേറെ നടപടികളാണ്‌ കഴി ഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതും ഇപ്പോള്‍ ഉണ്ടാകുന്നതും. ഭരണഘടനയുടെ അന്തസ്സത്തയെ പോലും അട്ടിമറിക്കുന്ന നീക്കങ്ങള്‍ നടക്കുന്നു. ജുഡീഷ്യറിയു ടെ വിശ്വാസ്യത പലപ്പോഴും ചോ ദ്യം ചെയ്യപ്പെടുന്നു.
ഇന്ത്യയുടെ ഡെമോഗ്രാഫി ക്‌ ഡിവിഡന്റ്‌ (ജനസംഖ്യയില്‍ തൊഴില്‍ ചെയ്യാന്‍ പ്രാപ്‌തരായ വരുടെ എണ്ണം ഉയര്‍ ന്ന നിലയില്‍ നിലനില്‍ക്കുന്നതിന്റെ ആനുകൂല്യം) നാം ഏറെ കാലമായി ഉയര്‍ത്തികാട്ടുന്ന ഘടകമാണ്‌. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ ഷങ്ങളായി തൊഴില്‍ ചെയ്യാന്‍ പ്രാപ്‌തരാ യവരുടെയും യുവാക്കളുടെയും ജനസംഖ്യാ അനുപാതം കുറഞ്ഞുവരികയാണ്‌. ഉത്തര്‍പ്രദേശ്‌, ബീ ഹാര്‍ തുടങ്ങിയ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ ഉയര്‍ന്ന ഡെമോഗ്രാഫിക്‌ ഡിവിഡന്റ്‌ നി ലനില്‍ക്കുന്നത്‌.
അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ അഞ്ച്‌ ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറ്റുമെന്നാണ്‌ മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം. രണ്ട്‌ കോടി തൊ ഴിലവരസങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പ്രഖ്യാപിച്ച മോദി സര്‍ക്കാരിന്റെ കാലത്താണ്‌ തൊ ഴിലില്ലായ്‌മാ നിരക്ക്‌ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി നില്‍ക്കുന്നത്‌.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയാണ്‌ ഡിമാന്റ്‌. എന്നാല്‍ കഴിഞ്ഞ ഏ താനും വര്‍ഷങ്ങളായി ഡിമാന്റ്‌കുറഞ്ഞുവരികയാണ്‌. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോ ട്ട്‌ നിരോധനവും ജിഎസ്‌ടിയുമാണ്‌ ഡിമാന്റി ന്റെ കടയ്‌ക്കല്‍ കത്തി വെച്ചത്‌. വളര്‍ച്ച കുറയുമ്പോള്‍ ഡിമാന്റ്‌ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ജനങ്ങളുടെ വരുമാനം കുറയുകയും തൊ ഴില്‍ നഷ്‌ടം വ്യാപകമാവുകയും ചെയ്യുമ്പോ ള്‍ അവരുടെ കൈയില്‍ പണമെത്തിക്കുന്ന ഉത്തേജക നടപടികളിലൂടെ ഡിമാന്റ്‌ വീണ്ടും സൃഷ്‌ടിക്കാനും അതുവഴി മാന്ദ്യത്തില്‍ നിന്ന്‌ കര കയറാനുള്ള വഴികള്‍ തുറയ്‌ക്കുകയുമാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌.
സാമ്പത്തിക വളര്‍ച്ചയെ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം സര്‍ക്കാരിന്‌ ഒട്ടുമില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. രാഷ്‌ട്രീയമായ കാര്യങ്ങളില്‍ നിശ്ചയദാര്‍ഢ്യം കാണിക്കുന്ന സര്‍ക്കാരിന്‌ പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ എന്തു ചെയ്യണമെന്ന വ്യക്തത പോ ലും ഇല്ല.
ചുരുക്കത്തില്‍ മോദി പറഞ്ഞ 4 ഡി ഫോ ര്‍മുല ഇന്ത്യയുടെ കാര്യത്തില്‍ കൂടുതല്‍ ദുര്‍ ബലമായി വരികയാണ്‌. അത്‌ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കീഴിലുള്ളവരും തയാറാകുമോ എന്നതാണ്‌ ഇനി അറിയേണ്ടത്‌. അങ്ങനെയെങ്കില്‍ മാത്രമേ കോവിഡ്‌ കാലത്തെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുക്കുകയുള്ളൂ.

Also read:  രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 58 ലക്ഷത്തിലേക്ക്