ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം: ഡോക്ടര്‍ അറ്റ് ഹോം പദ്ധതിയ്ക്കു തുടക്കമായി. രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പി. സംവിധാനം

Telemedicine
തിരുവനന്തപുരം: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദ്യ ടെലി കണ്‍സള്‍ട്ടേഷന്‍ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. സി-ഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനനുയോജ്യമാംവിധം മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷമാണ് ടെലി മെഡിസിന് തുടക്കമാകുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വ്യക്തി സൗഹൃദ ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനായ ഇ-സഞ്ജീവനി രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പി. സംവിധാനമാണ്. ഡോക്ടര്‍മാര്‍ക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാര്‍ഗമാണിത്. വ്യക്തികളുടെ മെഡിക്കല്‍ അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡോക്ടര്‍ക്ക് ലഭിക്കുന്നതാണ്. വ്യക്തികള്‍ക്ക് ആരോഗ്യ സംബന്ധമായ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതും പോര്‍ട്ടലില്‍ രേഖപ്പെടുത്താനും ചികിത്സ നല്‍കാനുമുള്ള സൗകര്യമുണ്ടായിരിക്കും. തികച്ചും സൗജന്യമായാണ് ഈ സേവനം നല്‍കുന്നത്. ഇതിലൂടെ കോവിഡ് കാലത്തെ യാത്രകള്‍ ഒഴിവാക്കാനും ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനും സാധിക്കുന്നതാണ്. മാത്രമല്ല ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഈ സംരംഭം ഉപയോഗപ്പെടുത്താവുന്നതാണ്. ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കുള്ള ചികിത്സകള്‍ കൃത്യമായി ലഭിക്കുന്നുവെന്നും നിയന്ത്രണ വിധേയമാണെന്നും ഉറപ്പ് വരുത്താന്‍ എല്ലാവരും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
സ്മാര്‍ട്ട് ഫോണോ, കമ്പൂട്ടറോ, ലാപ്‌ടോപ്പോ, ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിന് വേണ്ടത്. esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെയാണ് ടെലി മെഡിസിന്‍ ഒ.പി. പ്രവര്‍ത്തിക്കുക. ദിശ കോള്‍ സെന്ററിന്റെ സഹകരണത്തോടെ ആരോഗ്യ കേരളത്തിന്റെ 7 മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച 32 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. എല്ലാ ആശുപത്രികളിലേക്കും ഈ ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
Also read:  പഞ്ചാബ് വിഷമദ്യ ദുരന്തം; മരണ സംഖ്യ 86 ആയി

Related ARTICLES

കൈനിറയെ സമ്മാനങ്ങളുമായി സാലെമും സലാമയും; കൊച്ചുകൂട്ടുകാരുടെ മുഖത്ത് നിറപുഞ്ചിരി വിടർന്നു.

ദുബായ് : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ

Read More »

‘ക്രൗൺ പ്രിൻസ് ഒട്ടകോത്സവ’ത്തിൽ പുതിയ റെക്കോർഡ്.

റിയാദ് : 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ശതമാനം 93.5% ആണ്.ഓഗസ്റ്റ് 10ന് ആരംഭിച്ച്

Read More »

നബിദിന അവധിയും തിരുവോണവും ഒരേ ദിവസം; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം.!

മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി

Read More »

ബഹ്റൈൻ കേരളീയ സമാജം വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓണം ഫ്യൂഷൻ

Read More »

ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ.!

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം

Read More »

ഉയർന്ന ചൂടിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.!

മസ്കത്ത്: രാജ്യത്ത്ബുധനാഴ്ചയും ഉയർന്ന ചൂടിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയും നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. ഒമാൻ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസുവരെ എത്താൻ

Read More »

വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണ്’, ആ​​ക്ര​മി​ക്ക​പ്പെ​ട​രു​ത്;വി​ദ്യാ​ഭ്യാ​സം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ശൈ​ഖ മൗ​സ.!

ദോഹ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യകൾക്കും ക്രൂരതകൾക്കുമെതിരെ ആഗോള സമൂഹത്തിന്റെ നിശ്ശബ്ദതയിൽ രോഷം പ്രകടിപ്പിച്ച് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) ചെയ ർപേഴ്സനും സ്ഥാപകയുമായ ശൈഖ മൗസ ബിൻത് നാസർ അൽ മിസാദ്.

Read More »

യച്ചൂരിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; എം.വി. ഗോവിന്ദൻ വൈകിട്ട് ഡൽഹിയിലേക്ക്.

ന്യൂഡൽഹി : ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. വിദഗ്ധരായ ഡോക്ടർമാരുടെ

Read More »

POPULAR ARTICLES

പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി’​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്കം.!

കു​വൈ​ത്ത് സി​റ്റി: പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യഓ​ണ​ച്ച​ന്ത’ സെ​പ്റ്റം​ബ​ർ 17 വ​രെ നീ​ളും.അ​ൽ റാ​യ് ഒ​ട്ട്ല​റ്റി​ൽ 12, 13 തീ​യ​തി​ക​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും

Read More »

കൈനിറയെ സമ്മാനങ്ങളുമായി സാലെമും സലാമയും; കൊച്ചുകൂട്ടുകാരുടെ മുഖത്ത് നിറപുഞ്ചിരി വിടർന്നു.

ദുബായ് : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ

Read More »

‘ക്രൗൺ പ്രിൻസ് ഒട്ടകോത്സവ’ത്തിൽ പുതിയ റെക്കോർഡ്.

റിയാദ് : 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ശതമാനം 93.5% ആണ്.ഓഗസ്റ്റ് 10ന് ആരംഭിച്ച്

Read More »

നബിദിന അവധിയും തിരുവോണവും ഒരേ ദിവസം; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം.!

മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി

Read More »

ബഹ്റൈൻ കേരളീയ സമാജം വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓണം ഫ്യൂഷൻ

Read More »

ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ.!

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം

Read More »

സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് യു.എസ് സന്ദർശനത്തിൽ.!

മസകത്ത്: സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് യു.എസ് സന്ദർശനത്തിൽ. വാഷിങ്ടണ്ണിലെത്തിയ മന്ത്രി, സാമ്പത്തിക വളർച്ച, ഊർജം, പരിസ്ഥിതി എന്നിവയുടെ