രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ മുതിർന്ന പ്രചാരകൻ ആർ വേണുഗോപാൽ (96)അന്തരിച്ചു.ഇന്നലെ രാത്രിയോട് കൂടി എറണാകുളത്തു വെച്ചാണ് മരണപ്പെട്ടത്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന കേസരി വാരികയുടെ പത്രാധിപരായും തൊഴിലാളി സംഘടനയായ ബി എം എസിന്‍റെ പ്രചാരണത്തിൽ മുഖ്യപങ്കും അദ്ദേഹം വഹിച്ചിട്ടുണ്ട്.