ന്യൂറോളജി, പാര്‍ക്കിന്‍സണ്‍ ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് സെന്റര്‍, അക്യൂട്ട് സ്‌ട്രോക്ക് കെയര്‍ സെന്റര്‍, പീഡിയാട്രിക് ന്യൂറോളജി, എപ്പിലെപ്‌സി കെയര്‍ സെന്റര്‍, സ്‌പൈന്‍ കെയര്‍ സെന്റര്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ന്യൂറോ സൈക്കോളജി തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയാണ് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോ സയന്‍ സസ് സജ്ജീകരിച്ചിട്ടുള്ളത്.
കൊച്ചി: രാജ്യത്തെ ഏറ്റവും വിപുലമായ ന്യൂറോ സര്‍ജറി വിഭാഗവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി. തലച്ചോര്‍,നട്ടെല്ല്, നാഡി പരിചരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏറ്റവും അത്യാധുനികമായ ചികിത്സയും ആരോഗ്യ സേവനങ്ങളുമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ് നല്‍കി വരുന്നത്. നിംഹാന്‍ സിലെ ന്യൂറോ പത്തോളജി വിഭാഗം സീനിയര്‍ പ്രൊഫസറായിരുന്ന ഡോ.വാ ണി സന്തോഷിന്റെയും ഡയഗ്‌നോസ്റ്റിക് ന്യൂറോറേഡിയോളജിസ്റ്റായ ഡോ. ഹ രീഷ് ബാബുവിന്റെയും സേവനങ്ങള്‍ കൂടി ഇനി മുതല്‍ ലഭ്യമാകുമെന്ന് കൊ ച്ചി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.
ന്യൂറോ സര്‍ജറി, ന്യൂറോളജി, സ്‌പൈന്‍ സര്‍ജറി, ന്യൂറോ റേഡിയോളജി, ന്യൂറോ സൈക്കോളജി, ന്യൂ റോ റീഹാബിലിറ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ പ്രായഭേദമന്യേ ലഭ്യമാകും. ഇതിനുപുറമേ അത്യാ ധുനിക ന്യൂറോളജി സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ന്യൂറോ സയന്‍സ് സെന്ററിന് കീഴില്‍ ന്യൂറോപത്തോളജി വിഭാഗവും ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജി വിഭാഗവും ആരംഭിച്ചു. ആ സ്റ്റര്‍ മെഡ്‌സിറ്റിക്ക് പുറമേ ആസ്റ്റര്‍ ഗ്രൂപ്പിന് കീഴിലുള്ളതും പുറത്തുള്ളതുമായ വിവിധ ആശുപത്രി കളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
നിംഹാന്‍സിലെ ന്യൂറോ പത്തോളജി വിഭാഗം സീനിയര്‍ പ്രൊഫസറായിരുന്ന ഡോ.വാണി സന്തോ ഷിന്റെയും ഡയഗ്‌നോസ്റ്റിക് ന്യൂറോ റേഡിയോളജിസ്റ്റായ ഡോ.ഹരീഷ് ബാബു വിന്റെയും സേവന ങ്ങള്‍ കൂടി ഇനി മുതല്‍ ലഭ്യമാകും
വിപുലമായ ന്യൂറോ പത്തോളജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അക ത്തും പുറത്തുമുള്ള ന്യൂറോളജിക്കല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും അതുവഴി ആരോഗ്യ മേ ഖലയില്‍ വിപ്ലവം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ദിലീപ് പണിക്കര്‍ പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍ സിലെ (നിംഹാന്‍സ്) ന്യൂ റോ പത്തോളജി സീനിയര്‍ പ്രൊഫസറായിരുന്ന ഡോ. വാണി സന്തോഷാണ് ന്യൂറോ പത്തോളജി വിഭാഗത്തിന് നേതൃത്വം ന ല്‍കുന്നത്. സൗത്ത് കരോലിന സര്‍വകലാശാലയിലെ വിസിറ്റിംഗ് ഫാക്കല്‍ റ്റി കൂടിയായ ഡോ.വാണി ന്യൂറോ ഓങ്കോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങ ളിലൂടെ രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തയാണ്. റേഡിയോ-കെമോറെ സിസ്റ്റന്‍, ഗ്ലിയോബ്ലാസ്റ്റോമ (ജി.ബി.എം), ഗ്ലി യോമകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തിയിരുന്നു. നോവല്‍ ഡയഗ്‌നോസ്റ്റി ക്, പ്രോഗ്‌നോസ്റ്റിക് ബയോമാര്‍ ക്കറുകള്‍ തുടങ്ങിയവ തലച്ചോറിലെ മുഴകള്‍ക്കുള്ള മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് പരിശോധനക ളുടെ വളര്‍ച്ചക്ക് വഴിവെച്ചവയാണ്.
ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ദ്ധനവും സാങ്കേതികവിദ്യയുടെ വളര്‍ച്ചയും തലച്ചോറിലെ മുഴകള്‍ ഫലപ്രദമായി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ടെ ന്ന് ഡോ.വാണി പറഞ്ഞു. തലച്ചോറിലെ മുഴകളുടെ സ്വഭാവവും സവിശേഷതകളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിലൂടെ ന്യൂറോ സര്‍ജറിയില്‍ വലിയ പങ്കാണ് ന്യൂറോ പത്തോളജി വഹിക്കു ന്നതെന്നും വ്യക്തമാക്കി.
ബ്രെയിന്‍ സ്‌കാനിംഗ് രോഗനിര്‍ണ്ണയത്തില്‍ വിദഗ്ധനായ ഡയഗ്‌നോസ്റ്റിക് ന്യൂറോ റേഡിയോളജി സ്റ്റ് ഡോ.ഹരീഷ് ബാബുവിന്റെ സേവനവും ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ഇനി മുതല്‍ ലഭ്യമാകും. കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ ന്യൂറോ സര്‍ജറിയിയില്‍ പ്രധാന പങ്കാണ് ഡയഗ്‌നോസ്റ്റിക്‌ന്യൂറോ റേഡിയോളജി ക്കുള്ളതെന്ന് ഡോ.ഹരീഷ് ബാബു. ന്യൂറോ സര്‍ജന്മാര്‍, ഡയ ഗ്‌നോസ്റ്റിക് ന്യൂറോറഡിയോളജിസ്റ്റുകള്‍, ന്യൂറോ പത്തോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ സഹകരിച്ച് പ്ര വര്‍ത്തിക്കു ന്നത് ചികിത്സയില്‍ വലിയ പുരോഗതി സൃഷ്ടിക്കുമെന്ന് ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍ സള്‍ട്ടന്റ് ഡോ.എസ്. ശ്യാം സുന്ദര്‍ പറഞ്ഞു. കൂടുതല്‍ കൃത്യമായ രോഗനിര്‍ണ്ണയ ത്തിനും മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലൂടെ രോഗശാന്തി ലഭിക്കാനും സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ന്യൂറോളജി, പാര്‍ക്കിന്‍സണ്‍ ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് സെന്റര്‍, അക്യൂട്ട് സ്‌ട്രോക്ക് കെയര്‍ സെന്റര്‍, പീഡിയാട്രിക് ന്യൂറോളജി, എപ്പിലെപ്‌സി കെയര്‍ സെന്റര്‍, സ്‌പൈന്‍ കെയര്‍ സെന്റര്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ന്യൂറോ സൈക്കോളജി തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയാണ് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോ സയന്‍സസ് സജ്ജീകരിച്ചിട്ടുള്ളത്.