കോഴിക്കോട് ജില്ലയിലെ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും ഗുണമേന്മ യുള്ള ആരോഗ്യ സേവനങ്ങള്‍ ഒരു ഫോണ്‍ കോളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് : ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങ ളും ഒരു കുടക്കീഴില്‍ ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. പുതു തായി ആരംഭിച്ച ആസ്റ്റര്‍കമ്മ്യൂണിറ്റി കണക്ട് പദ്ധതിയിലൂടെയാണ് വിവിധ ആരോഗ്യ പദ്ധതികള്‍ ഒന്നിച്ച് അണിനിരത്തുന്നത്. കോഴിക്കോട് ജില്ലയിലെ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിക ള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങ ള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും ഗുണമേന്മ യുള്ള ആരോഗ്യ സേവനങ്ങള്‍ ഒരു ഫോണ്‍ കോളില്‍ ലഭ്യമാക്കുക എന്ന ല ക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാ ടനം സിനി മാ താരം നിര്‍മല്‍ പാലാഴി നിര്‍വഹിച്ചു.
ഒന്‍പത് വര്‍ഷം മുമ്പുണ്ടായ ഒരു അപകടത്തില്‍ നിന്ന് ജീവന്‍ രക്ഷിച്ചത് കോഴിക്കോട് ആസ്റ്റര്‍ മിം സിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് തനിക്കും കുടുംബത്തിനും വേണ്ട എല്ലാ സേവനങ്ങളും ആസ്റ്റര്‍ മിംസില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കോഴി ക്കോട് ആസ്റ്റര്‍ മിംസിന്റെ അഭിമാന പദ്ധതിയായ അടിയന്തിര ജീവന്‍ രക്ഷാ സഹായം – ആര്‍. ആര്‍. ആര്‍,വാര്‍ദ്ധക്യത്തിലും ആരോഗ്യത്തോടെയിരിക്കാന്‍- ആസ്റ്റര്‍ റെസ്പെക്ട്, ഗര്‍ഭകാലത്തും ശാരീരി കാരോഗ്യവും മാനസിക ഉല്ലാസവും നിലനിര്‍ത്താന്‍- ആസ്റ്റര്‍ നര്‍ച്ചര്‍, ഫാമിലി ക്യാമ്പിലൂടെ ഒരു കു ടുംബത്തിലെ എല്ലാവര്‍ക്കും സമഗ്ര ആരോഗ്യ പരിശോധനയ്ക്ക്- ആസ്റ്റര്‍ ആരോഗ്യമിത്ര, ന ഴ്‌സിംഗ്, ഡോക്ടര്‍, ഫാര്‍മസി, ലാബ് സംവിധാനങ്ങള്‍ വീട്ടില്‍ ലഭ്യമാകാന്‍- ആസ്റ്റര്‍ അറ്റ് ഹോം, 24ഃ7 ആംബു ലന്‍സ് സേവനം എന്നിങ്ങനെ ജനോപകാരപ്രദമായ വിവി ധ പദ്ധതികളാണ് ആസ്റ്റര്‍ കമ്മ്യൂണിറ്റി ക ണക്ടിന് കീഴില്‍ ലഭിക്കുന്നത്.
ആസ്റ്റര്‍ കമ്മ്യൂണിറ്റി കണക്ടിലൂടെ ലഭിക്കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആര്‍ട്ടിഫി ഷ്യ ല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തി ക്കുന്ന ആര്‍.ആര്‍.ആര്‍ സം വിധാനമാണ്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ 75103 55666 എന്ന നമ്പറില്‍ വിളിച്ചാല്‍ എമര്‍ജന്‍സി ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ കഴിയും. കോള്‍ എടുക്കുന്നത് മുതല്‍ രോഗിക്ക് ജീവന്‍ രക്ഷാ സഹായം ലഭിക്കുന്നതു വരെ രോഗിയെ കണ്ട് നിദ്ദേശങ്ങളുമായി ഡോക്ടര്‍ ഓണ്‍ലൈനില്‍ ഉണ്ടാ കും എന്നതാണ് പ്രത്യേകത.
നമ്മുടെ അസാന്നിധ്യത്തില്‍ നമ്മെ ആശ്രയിക്കുന്നവരുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിനും, ഏ വര്‍ക്കും ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുന്നതിനും ആ സ്റ്റര്‍ കമ്മ്യൂണിറ്റി കണക്ടി ന്റെ സേവനം സഹായിക്കുമെന്ന് ആസ്റ്റര്‍ മിംസ് ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫല്‍ ബഷീര്‍ പറ ഞ്ഞു.
ആസ്റ്റര്‍ പ്രിവിലേജ് കാര്‍ഡ് ഉപയോഗിക്കുന്നത് വഴി വിവിധ രോഗ നിര്‍ണയ പരിശോധനകള്‍ നിര ക്കിളവോടെ ചെയ്യാന്‍ കഴിയും. പ്രായമായവരെയും വ്യക്തിഗത പരിചര ണം ആവശ്യമുള്ളവരെയും പരിചരിക്കുന്നതിന് പരിശീലനം ലഭിച്ച നേഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞവര്‍, ഗുരുതര ആ രോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ദൈനംദിന സഹായം ആവശ്യമു ള്ളവര്‍ തുടങ്ങിയവര്‍ക്കും ആസ്റ്റര്‍ കമ്മ്യൂണിറ്റി കണക്ടിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടു ത്താനാ കും. ഈ സേ വനങ്ങളെല്ലാം 9847087087 എന്ന ഒറ്റ നമ്പറിലൂടെ ലഭ്യമാകുന്ന തരത്തിലാണ് ആസ്റ്റര്‍ കമ്മ്യൂണിറ്റി കണക്ട് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. റെസിഡന്‍സ് അസോസിയേഷനുകള്‍, അപ്പാ ര്‍ട്ട്‌മെന്റ് ഉടമകളുടെ അസോസിയേഷനുകള്‍, ആരോഗ്യ സേവനങ്ങളില്‍ താല്‍പ്പര്യമുള്ള വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ബന്ധപ്പെടാവുന്ന താണ്.