ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം എല്ലാ മാസവും അടയ്‌ക്കുന്നതിനു ള്ള അവസരം പോളിസി ഉടമകള്‍ക്ക് ലഭിക്കുന്നു. ത്രൈമാസ, അര്‍ധ വര്‍ഷ, വാര്‍ഷിക അ ടിസ്ഥാനത്തില്‍ പ്രീമിയം അടയ്‌ക്കുന്നതിനും അവസരമുണ്ട്. അടുത്തിടെ വരെ വാര്‍ഷികാടിസ്ഥാനത്തില്‍ പ്രീമിയം അടയ്‌ക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
വര്‍ഷത്തില്‍ ഒന്നിച്ച് പ്രീമിയം അടയ്‌ക്കുന്നത് പലര്‍ക്കും സാമ്പത്തിക ഭാരമായി അനുഭവപ്പെടാറുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അടയ്‌ക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം പോലുള്ള ചെലവുകള്‍ക്കായി എല്ലാ മാസവും പണം കണ്ടെത്തി മാറ്റിവെക്കുകയാണ് ചെയ്യേണ്ടതെങ്കിലും അക്കാര്യം പലരും ഓര്‍ക്കാറില്ല. അങ്ങ നെ വരുമ്പോള്‍ പ്രീമിയം അടയ്‌ക്കുന്ന സമയത്ത് മറ്റ് ചെലവുകള്‍ക്കിടയില്‍ അത് സാമ്പത്തിക ഭാരമായി അനുഭവപ്പെടാം. ഇത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതിമാസം പ്രീമിയം അടയ്‌ക്കുന്നതിനുള്ള അവസരമാണ് ഇപ്പോഴുള്ളത്.
പ്രതിമാസം പ്രീമിയം അടയ്‌ക്കുമ്പോള്‍ അടിസ്ഥാന പ്രീമിയത്തില്‍ വര്‍ധനയുണ്ടാകില്ലെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ അടയ്‌ക്കുമ്പോള്‍ വരുന്ന മൊത്തം പ്രീമിയവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയുണ്ടാകാം. ത്രൈമാസ, അര്‍ധ വര്‍ഷ, വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രീമിയം അടയ്‌ക്കുമ്പോള്‍ മൊത്തം പ്രീമിയത്തില്‍ നേരിയ വര്‍ധന വരുത്താന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അനുവാദമുണ്ട്. ഇത്തരത്തിലുള്ള വര്‍ധന പ്ലാനുകള്‍ക്ക് അനുസരിച്ച് വ്യത്യസ്‌തമായിരിക്കാം.
നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് പ്രതിമാസമോ ത്രൈമാസ, അര്‍ധ വര്‍ഷ അടിസ്ഥാനത്തിലോ പ്രീ മിയം അടയ്‌ക്കുന്ന രീതിയിലേക്ക് മാറാനും അവസരമുണ്ട്. പോളിസി പുതുക്കുന്ന സമയത്താണ് ഇത് ചെയ്യാന്‍ സാധിക്കുക. പോ ളിസി പുതുക്കുന്ന അവസരത്തില്‍ ഇതിനായി പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം.
പ്രതിമാസം പ്രീമിയം അടയ്‌ക്കുന്നത് ക വറേജ് ഉയര്‍ത്താനും സഹായകമാകും. ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപ കവറേജുള്ള പോളിസിക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 12,000 രൂപയാണ് പ്രീമിയമെന്നിരിക്കട്ടെ. ഇത് ഒന്നി ച്ച് അടയ്‌ക്കുന്ന ഒരാള്‍ക്ക് സാമ്പത്തിക ഭാരമായി അനുഭവപ്പെടുകയാണെങ്കില്‍ അയാളുടെ മുന്നിലുള്ളത് രണ്ട് മാര്‍ഗമാണ്. ഒന്നുകില്‍ കവറേജ് തുക കുറയ്‌ക്കുക. അല്ലെങ്കില്‍ പ്രതിമാസം പ്രീമിയം അടയ്‌ക്കുന്ന രീതി അവലംബിക്കുക. ആരോഗ്യ ഇന്‍ഷുറന്‍സിന് മതിയായ കവറേജ് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ കവറേജ് കുറയ്‌ക്കുന്നതിന് പകരം പ്ര തിമാസ പ്രീമിയം എന്ന രീതി അവലംബിക്കുകയാണെങ്കില്‍ ആവശ്യമായ കവറേജോടെ തന്നെ പോളിസി എടുക്കാന്‍ സാധിക്കും.
പ്രതിമാസ പ്രീമിയം പ്ലാനില്‍ പോളിസി എടുത്തതിനു ശേഷം ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ക്ലെയിം ഉന്നയിക്കുകയാണെങ്കില്‍ കവറേജ് ലഭിക്കുമോയെന്ന സംശയം പോളിസി ഉടമകള്‍ക്ക് ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ ബാക്കി പ്രീമിയം തുക കൂടി അടയ്‌ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടേക്കാം.
ഉദാഹരണത്തിന് ആറ് മാസം പ്രീമിയം അടച്ചതിനു ശേഷമാണ് ക്ലെയിം നല്‍കിയത് എന്നിരിക്കട്ടെ. ഇന്‍ഷുറന്‍സ് കമ്പനി ബാക്കി ആറ് മാസത്തെ പ്രീമിയം കൂടി അടയ്‌ക്കാന്‍ ആവശ്യപ്പെടുകയോ ക്ലെയിം തുകയില്‍ നിന്ന് ആറ് മാസത്തെ പ്രീമിയം ഈടാക്കുകയോ ചെയ്യാം. അതേ സമയം പോളിസി എടുത്തതിനു ശേഷം മൂന്ന് മാസത്തിനകം ഏതെങ്കി ലും അസുഖമുണ്ടെന്ന് രോഗനിര്‍ണയത്തില്‍ കണ്ടെത്തിയാലും അതിനെ നേരത്തെ നിലനിന്നിരുന്ന അസുഖമായി പരിഗണിക്കുമെന്നാണ് ഐആര്‍ഡിഎയുടെ പുതിയ ചട്ടം. അ ത് പ്രതിമാസം പ്രീമിയം അടയ്‌ക്കുന്നവര്‍ക്കും ബാധകമായിരിക്കും. അതുകൊണ്ട് പോളിസി എടുത്തതിനു ശേഷം മൂന്ന് മാസത്തിനകം ഏതെങ്കിലും അസുഖമുണ്ടെന്ന് രോഗനിര്‍ണയത്തില്‍ കണ്ടെത്തിയാല്‍ അതിന് ക്ലെയിം അനുവദിക്കപ്പെടില്ല.