കൊച്ചി: കാലിച്ചാക്കും മുച്ചക്ര സൈക്കിളുമായി കറങ്ങി നടന്ന് ആക്രി പെറുക്കുന്ന കാലം കഴിയുന്നു. വീടാകട്ടെ, ഫ്‌ളാറ്റ് ആകട്ടെ, ഓഫീസ് ആകട്ടെ, കെട്ടിക്കിടക്കുന്ന ഉപയോഗരഹിതമായ സാധനങ്ങൾ വിൽക്കാൻ മൊബൈൽ ആപ്പ് റെഡി. ന്യായമായ വിലയും ആക്രിക്ക് ലഭിക്കും.
ആക്രി ആപ്പ് ഡൗൺലോഡ് ചെയ്ത് ബുക്ക് ചെയ്താൽ മാത്രം മതി. ആക്രി നിങ്ങളുടെ വീടുകളിലെത്തി സാധനങ്ങൾ എടുക്കും. പണം നൽകി ഉപയോഗമില്ലാത്ത വസ്തുക്കൾ എടുക്കുമെന്ന് മാത്രമല്ല നിരവധി ഓഫറുകളും ‘ആക്രി’ പ്രഖ്യാപിച്ചിട്ടുണ്ട്. ംംം .മമസൃശ .ശി സന്ദർശിച്ചാൽ വെബ്‌സൈറ്റിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്‌ളേ സ്റ്റോറിലും ‘ആക്രി’ (അമസൃശ) ആപ്പ് ലഭ്യമാണ്. കമ്പ്യൂട്ടർ, ലാപ്‌ടോപ്, സ്മാർട്ട് ഫോൺ തുടങ്ങി ഏത് മാർഗം ഉപയോഗിച്ചും ആക്രി ബുക്ക് ചെയ്യാം.
ആക്രി സാധനങ്ങളുടെ വിലയും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൊച്ചിയിലെ പ്രിൻസ് തോമസ്, ചന്ദ്രശേഖർ എന്നീ യുവ സുഹൃത്തുക്കളാണ് ആക്രി ആശയത്തിന് പിന്നിൽ.
ആക്രിസാധനങ്ങൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്നും പ്രിൻസും ചന്ദ്രശേഖറും പറഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പെടെ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിക്കിടക്കുന്നതും കുറയ്ക്കാമെന്ന ചിന്തയിൽ നിന്നാണ് ആശയം ഉദിച്ചതെന്ന് ഇരുവരും പറയുന്നു.
റബ്ബർ ടയർ, പ്ലാസ്റ്റിക്, കാർട്ടൻ, ബുക്കുകൾ, പേപ്പറുകൾ, ഇരുമ്പ്, അലൂമിനിയം, കോപ്പർ, ബാറ്ററി, ഇ വേസ്റ്റ്, ബിയർ ബോട്ടിൽ തുടങ്ങിയ ഉപയോഗശൂന്യമായ ഏത് വസ്തുക്കളും ആക്രി ആപ്പിലൂടെ വിൽക്കാം.
ആപ്പിലൂടെ ഏത് സമയത്തും ആക്രി ബുക്ക് ചെയ്യാം. ടൈം സ്ലോട്ട് അടക്കം ബുക്ക് ചെയ്യാൻ സൗകര്യം ആപ്പിലുണ്ട്. ആക്രി സാധനങ്ങളുടെ വിലയും ആപ്പിൽ ലഭ്യമാണ്. മാസ്‌ക്, ഗ്ലൗസ്, യൂണിഫോം അടക്കം തികച്ചും പ്രൊഫഷണൽ രീതിയിലാണ് ജീവനക്കാർ ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തുക. കൊച്ചിയിൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് പ്രിൻസ് തോമസും ചന്ദ്രശേഖറും അറിയിച്ചു.