കൊച്ചി: ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചൻ ആദ്യമായി ഡിജിറ്റൽ സ്‌ക്രീനിലെത്തുന്ന പരമ്പരയായ ബ്രീത്ത് ഇൻ ടു ദ ഷാഡോ ജൂലൈ 10 മുതൽ ആമസോൺ െ്രെപം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.
സൈക്കോളജിക്കൽ െ്രെകം ത്രില്ലറാണ് ബ്രീത്ത് ഇൻ ടു ദ ഷാഡോ. അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് നിർമ്മിച്ച പരമ്പരയിൽ അഭിഷേക് ബച്ചനൊപ്പം കബീർ, ദക്ഷിണേന്ത്യൻ താരം നിത്യമേനോനും ഡിജിറ്റൽ സ്‌ക്രീനിലെത്തും. സയാമി ഖേറും പ്രധാന വേഷത്തിലെത്തുന്നു. ലോകമെമ്പാടും 200 ലധികം രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലും ബ്രീത്ത് പ്രദർശനത്തിനെത്തും.
അഭിഷേക് ബച്ചൻ, അമിത് സാഥ്, നിത്യ മേനോൻ, സയ്യാമി ഖേർ തുടങ്ങിയ പ്രമുഖ താരങ്ങൾ വേഷമിടുന്ന പരമ്പര ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് അവതരിപ്പിക്കുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് ആമസോൺ െ്രെപം വീഡിയോ ഇന്ത്യ ഒറിജിനൽസ് ഹെഡ് അപർണ്ണ പുരോഹിത് പറഞ്ഞു. ആകാംക്ഷാഭരിതമായ ത്രില്ലർ ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കൾ സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
മായങ്ക് ശർമ്മയാണ് പരങ്കരയുടെ സംവിധാനം നിർവഹിച്ചത്. വൈകാരിക മുഹൂർത്തങ്ങളും ആവേശോജ്ജ്വല നിമിഷങ്ങളും നിറയുന്ന ഷോയുടെ പുതിയ അധ്യായത്തിൽ െ്രെപം അംഗങ്ങളെ മുൾമുനയിൽ നിർത്തിയുള്ള യാത്രയാണ് അണിയിച്ചൊരുക്കുന്നത്. ഭവാനി അയ്യർ, വിക്രം തുളി, അർഷാദ് സയ്യിദ്, മായങ്ക് ശർമ്മ എന്നിവരാണ് രചന നിർവഹിച്ചിത്.
അധിക നിരക്ക് നൽകാതെ ആമസോൺ െ്രെപം അംഗങ്ങൾക്ക് പരമ്പര ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി ഭാഷകളിൽ ആമസോണിന്റെ സേവനം ലഭ്യമാണ്.