ശാസ്ത്രീയ വിദ്യാഭ്യാസത്തിലൂടെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീ ച്ചര്‍. കടുത്ത അന്ധവിശ്വാസം മതേതരത്വത്തിനും വെല്ലുവിളിയാണെന്നും അവര്‍ പറ ഞ്ഞു.
കുവൈറ്റ് സിറ്റി: ശാസ്ത്രീയ വിദ്യാഭ്യാസത്തിലൂടെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മു ന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീച്ചര്‍.കടുത്ത അന്ധവി ശ്വാസം മതേതരത്വത്തിനു വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുവൈറ്റിലെ കേരള ആര്‍ട്ട് ലവ്വേ ഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ മെഗാ സാംസ്‌കാരിക മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുക യായിരുന്നു ശൈലജ ടീച്ചര്‍.
കേരളീയ സമൂഹത്തില്‍ നിന്നും അന്ധ വിശ്വാസങ്ങള്‍ പൂര്‍ണമായും ഇല്ലാതായിട്ടില്ല. അന്ധവിശാസങ്ങ ള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും നമ്മള്‍ ഒരുപാട് പ്രവൃത്തിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രീയ വിദ്യാ ഭ്യാസമാണ് പരിഹാരം. മതേതര സമൂഹത്തിനും അന്ധവിശ്വാസങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ ത്തുന്നത്. ദൈവവിശ്വാസം നല്ല കാര്യമാണ്. മനസിന് ആശ്വാസവും നല്ല മനുഷ്യനായി മാറുവാനും ഈ ശ്വാര വിശ്വാസം സഹായകരമാണ്. എന്നാല്‍ മതതീവ്രവാദം ഉള്ളടത്തെല്ലാം മനുഷ്യന്റെ സമാധാന ജീവി തം തകര്‍ക്കും. ഇറാനും അഫ്ഗാനിസ്ഥാനുമെല്ലാം ഇതിന് ഉദാഹരങ്ങളാണ്. ഇന്ത്യയില്‍ ഹിന്ദുത്വ ഐഡി യോളജിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് മതതീവ്രവാദം തന്നെയാണ്. ഈശ്വാര വിശ്വാസം അന്ധവിശ്വാ സത്തിന് വഴിമാറുന്നത് നമ്മള്‍ ചെറുക്കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. കുവൈറ്റിന്റെയും കേരളത്തി ന്റെ യും ക്ഷേത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവാസി സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ടീച്ചര്‍ പറഞ്ഞു.
കോവിഡ് മഹാമാരിക്കൂ ശേഷം കല സംഘടിപ്പിച്ച സാംസ്‌കാരിക മേളയില്‍ പ്രവാസിസമൂഹത്തിന്റെ നിറ ഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പങ്കെടുത്ത ”മാനവീയം 2022” പരിപാടി പ്രവാസി ജീവിത സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുന്നതായിരുന്നു. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്ര വാസികളെ പ്രാപ്തരാക്കാന്‍ കല കുവൈറ്റ് എക്കാലത്തും മുന്‍പന്തിയിലാണെന്ന് ഉദ്ഘാടന ചടങ്ങില്‍ അ ധ്യക്ഷത വഹിച്ച കല കുവൈറ്റ് പ്രസിഡന്റ് പി.ബി സുരേഷ് പറഞ്ഞു.
ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് മാനവീയം -2022 മെഗാ സാംസ്‌കാരിക മേള സംഘടിപ്പിച്ചത്. ചടങ്ങില്‍ മാതൃഭാഷാ സമിതി കണ്‍വീനര്‍ വിനോദ് കെ ജോണ്‍ സൗജന്യ മാതൃഭാഷ പഠ ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘മാനവീയം 2022” പ്രോഗ്രാം സുവനീര്‍ ബഹ്‌റിന്‍ എക്‌സ്‌ചെയ്ഞ്ച് ജനറല്‍ മാനേജര്‍ മാത്യു വര്‍ ഗീസിനു നല്‍കിയും കല കുവൈറ്റിന്റെ മുഖപുസ്തകം ‘കൈത്തിരി ‘ സാഹിത്യവിഭാ ഗം സെക്രട്ടറി കവിത അനൂപ്‌ന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈന്‍ പ്രകാശനവും കെ. കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ലോക കേരളസഭ മെമ്പര്‍ ആര്‍ നാഗനാഥന്‍,എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ്, മുഹമ്മദ് (എച്ച്എം അക്ബര്‍ ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ്),വനിതാവേദി ജനറല്‍ സെക്രട്ടറി ആശാലത ബാലകൃഷ്ണ ന്‍, ബാലവേദി പ്രസിഡന്റ് അനന്തിക ദിലീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ജെ. സ ജി സ്വാഗതവും പ്രോ ഗ്രാം കണ്‍വീനര്‍ അനൂപ് മങ്ങാട്ട് നന്ദിയും പറഞ്ഞു.
കലാ കുവൈറ്റിന്റെ മേഖലാ കമ്മറ്റികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കണ്ണൂര്‍ ഷെരീഫ് ജാ സി ഗിഫ്റ്റ്, പ്രസീത ചാലക്കുടി ചാലക്കുടി,ആഷിമ മനോജ്, അനൂ പ് കോവളംഎന്നിവര്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍ സദസ്സിനെഇളക്കിമറിച്ചു.
കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ;
ഒരു അഴിമതിയും നടന്നിട്ടില്ല: കെ കെ ശൈലജ
കോവിഡ് കാലത്തെ പിപിഇ കിറ്റ് പര്‍ച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തര സാഹചര്യത്തിലാണ്. മരുന്നുപോലു മില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്. കാര്യ ങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെ ന്നും ശൈലജ പറഞ്ഞു. കുവൈത്തില്‍ സിപിഎം ആഭിമു ഖ്യ സംഘടനയായ കല കുവൈത്ത് സംഘടിപ്പിച്ച മാനവീയം പരിപാടിയുടെ ഉദ്ഘാടനം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കോവിഡ് കാലത്ത് പിപിഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് 50,000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്.എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്നായിരുന്നു മുഖ്യമന്ത്രി നിര്‍ദേശം. അപ്രകാരം 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത്.
പിപിഇ കിറ്റ് തീരാന്‍ പോവുകയാണെന്നും വാങ്ങിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അപകടത്തി ലാകുമെന്നും കെഎംസിഎല്ലിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.ഇക്കാ ര്യത്തിലും മുഖ്യമന്ത്രിയുടെ അഭിപ്രായവും തേടിയിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തി എവിടെ കിട്ടിയാലും വാങ്ങി ശേഖരി ക്കാനായി രുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. വിപണിയില്‍ പിപിഇ കിറ്റിന്റെ വില വര്‍ധിച്ചിരുന്നു. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പിപിഇ കിറ്റ് 1500 രൂപയായി. മുഖ്യമന്ത്രിയോട് ഇതു വാങ്ങണോയെന്ന് ചോ ദിച്ചു.പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തില്‍ 50,0 00 പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതാണു സംഭവിച്ചതെന്നും അവര്‍ വിശദീകരിച്ചു. അതില്‍ 15,000 എണ്ണം ലഭിക്കുകയും അപ്പോഴേക്ക് വിപണിയില്‍ വിലകുറയുകയും ചെയ്തു. ഇതിനെയാണു 1,500 രൂപക്ക് പിപിഇ കിറ്റു കള്‍ വാങ്ങി എന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ പുഷ്പങ്ങള്‍ എന്ന പോലെ മുള്ളുകളും ഏല്‍ക്കേണ്ടി വരു മെന്നും അതൊന്നും കാര്യമാക്കാറില്ലെന്നും അവര്‍ പറഞ്ഞു.
കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകാ യുക്ത കൈ കെ ശൈലജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാ ങ്ങിയെന്നാണ് ആരോപണം.ഇന്നലെയാണ് കെ കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നല്‍കി യത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8ന് ഹാജരാകണമെന്നാണ് നിര്‍ദേശം. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോ കായുക്തയെ സമീപിച്ചത്.