അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി
കുവൈത്ത്‌സിറ്റി: എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി. എംബസ്സി അങ്കണത്തില്‍ രാവിലെ 4 മണിക്കാണ് യോഗാദിന പരിപാടികള്‍ തുടക്കമായത്.ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ്, യോഗ മൂലം നമ്മുക്ക് കൈവരിക്കാനാവുമെന്ന് സ്ഥാനപതി സിബി ജോര്‍ജ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യോഗ ഒരു മതമല്ല,അത് വിവേചനം കാണിക്കുന്നില്ല; ആളുകളെയും സമൂഹങ്ങളെയും അതിരുകള്‍ ഭേദിച്ച് യോഗ ഒരുമിപ്പിക്കുന്നതാണന്നും സ്ഥാനപതി കൂട്ടിചേര്‍ത്തു.